Advertisement

ജീവിതത്തിലുണ്ടാകുന്ന കുറവുകളെയും വൈകല്യങ്ങളെയും എങ്ങനെ മറി കടക്കാം

July 20, 2021
1 minute Read

‘സു സു സുധി വാത്മീകം’ എന്ന സിനിമ പറയുന്നത് ഒരു ഭാഷ വൈകല്യത്തിന്റെ കഥയാണ്. ഈ വൈകല്യമുള്ളയാൾ എങ്ങനെ ജീവിതം വിജയപ്രദമാക്കി എന്നതിനെ കുറിച്ചാണ് കഥ. നിരന്തരമായ കളിയാക്കലുകൾക്കും കുറ്റപ്പെടുത്തലുകൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന വിഷയമാണ് വിക്ക് അഥവാ വാക്ക് തടസ്സം കൊണ്ട് ഉദ്ദേശിക്കുന്നത്. പലപ്പോഴും നാം കുറ്റപ്പെടുത്തുന്നത് മാതാപിതാക്കളെയോ കുട്ടികളെയോ തന്നെയാണ്. ഏകദേശം ഒരു ശതമാനം ആളുകളിൽ ഈ പ്രശ്നം കണ്ടുവരുന്നു.

ആരാണ് വില്ലൻ

നമ്മുടെ ധാരണകൾ തന്നെയാണ് വില്ലൻ. വിക്ക് അഥവാ വാക്ക് തടസ്സം ആരുടെയും പ്രശ്നം കൊണ്ട് ഉണ്ടാകുന്നതല്ല. കുട്ടികളിൽ മാതാപിതാക്കളോ അധികാരികളോ ചെലുത്തുന്ന അധിക സമ്മർദ്ദം മൂലമാണ് ഇതുണ്ടാകുന്നതെന്നാണ്. എന്നാൽ വാക്ക് തടസ്സം ഉണ്ടാവുന്ന കുട്ടികളിൽ അത് മൂലം ഉണ്ടാകുന്ന മാനസിക സമ്മർദ്ദമാണ് മറ്റ് അനുബന്ധ പ്രശ്നങ്ങൾക്കും കാരണം എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

മാനസിക പ്രശ്നമല്ല വിക്കിന് കാരണം. ഈ കുട്ടികൾക്ക് ബുദ്ധി വൈകല്യം ഉള്ളത് കൊണ്ടാണ് അല്ലെങ്കിൽ അറിയാൻ പാടില്ലാത്തത് കൊണ്ടാണ് ഈ വൈകല്യം ഉണ്ടാകുന്നതെന്ന് പലരിലും ഉള്ള ഒരു തെറ്റിദ്ധാരണയാണ്. എന്ത് പറയണമെന്ന് ധാരണ ഉണ്ടെങ്കിലും, നാഡികളുടെ കോഡിനേഷനുള്ള തകരാറുകൾ നിമിത്തമാണ് അവർക്ക് കാര്യങ്ങൾ പെട്ടെന്ന് പറയാൻ സാധിക്കാത്തത്. മാത്രമല്ല, സമ്മർദ്ദം കൂടുന്നതിന് അനുസൃതമായി വിക്ക് കൂടുകയും ചെയ്യുന്നു.

മറ്റൊരു തെറ്റിദ്ധാരണയെന്നത്, പല ഭാഷകൾ ഒന്നിച്ച് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന ആശങ്കയിൽ നിന്നും ഉടലെടുക്കുന്ന ഒന്നാണിതെന്നാണ്. ഇത് തികച്ചും തെറ്റായ ഒരു നിഗമനമാണ്. ചെറു പ്രായത്തിൽ വിവിധ ഭാഷകൾ പഠിച്ചെടുക്കാൻ മനുഷ്യർക്ക് വൈദഗ്ദ്യം കൂടുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

യഥാർത്ഥ കാരണം എന്ത്?

  • ഒരു കാരണം മാത്രം ചൂണ്ടി കാണിക്കാൻ സാധിക്കുകയില്ല. പല കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. പഠനങ്ങളിൽ നിന്നും വ്യക്തമാകുന്നത്, ഇത്തരക്കാരുടെ വലത്തേ തലച്ചോർ അധികമായി പ്രവർത്തിക്കുകയും സംസാരത്തിന്റെ ഉറവിടമായ ഇടത്തെ തലച്ചോറിന്റെ പ്രവർത്തനം മന്ദീ ഭവിക്കുകയും ചെയ്യുന്നത് കൊണ്ടാണ് എന്നാണ്. സാധാരണ സംസാരത്തെ ഉണ്ടാക്കുന്ന പേശികളിലേക്കുള്ള പ്രവർത്തന നാഡി വ്യൂഹത്തിലുള്ള പ്രവർത്തനത്തിന്റെ തകരാറാണ് വിക്കിന്റെ കാരണമെന്ന് ലളിതമായി പറയാം. ചെറുപ്പം മുതൽ ആരംഭിച്ച സംസാര വൈകല്യം മാറാതെ നിലനിൽക്കുകയും ചിലപ്പോൾ വളരുന്നതനുസരിച്ച് വർധിക്കുകയും ചെയ്തേക്കാം.
  • ഏതെങ്കിലും പ്രത്യേക ജീനുകളെ ഇതുമായി ബന്ധപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും വാക്ക് തടസ്സം കുടുംബങ്ങളിൽ പാരമ്പര്യമായി കണ്ടുവരുന്നു.
  • മാനസിക പിരിമുറുക്കം കുടുംബങ്ങളിലോ സാഹചര്യങ്ങളിലോ നിലനിൽക്കുന്നത് വാക്ക് തടസ്സം ഉണ്ടാകാൻ ഇടയാകാറുണ്ട്.
  • നാഡി വ്യവസ്ഥയിലെ തകരാറുകൾ, പക്ഷാഘാതം, മറ്റ് ഇന്ഫെക്ഷനുകൾ, തലയിലെ മുറിവ് മുതലായവ വിക്കുണ്ടാകാനുള്ള ഒരു കാരണമായി പരിഗണിക്കപ്പെടുന്നു. ചെറുപ്പത്തിൽ മനസ്സിൽ ഏൽക്കുന്ന ആഘാതങ്ങളും ഇതിന് കാരണമായി കണക്കാക്കുന്നു. ഇപ്രകാരം ഉണ്ടാകുന്ന വാക്ക് തടസ്സം പ്രത്യേകിച്ച് അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ ചികിത്സിച്ച് തുടങ്ങിയാൽ പ്രകടമായ മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. എൽസി ഉമ്മൻ, മാനസികാരോഗ്യ വിദഗ്ധ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top