27
Jul 2021
Tuesday

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

heavy rain kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. (heavy rain kerala) തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ മഴമുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ വ്യാഴം വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു.

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.വെള്ളിയാഴ്ച്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം.

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എം.എം. മുതൽ 204.4 എം.എം. വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്. തുടർന്ന് വിവിധയിടങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടായി. മഴയിൽ ചിലയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണ് അപകടങ്ങളുണ്ടായി.

Read Also : കൊവിഡ് കാലത്തെ വെള്ളപ്പൊക്കം; എമർജൻസി കിറ്റിൽ കരുതേണ്ടത് എന്തെല്ലാം ? [24 Explainer]

മഴ രൂക്ഷമാകുന്ന സാഹചര്യത്തിൽ വെള്ളക്കെട്ട് ഉണ്ടായാൽ ഉടൻ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് ജനങ്ങൾ മാറേണ്ടതുണ്ട്. ഇത്തരം പ്രദേശങ്ങളിൽ താമസിക്കുന്നവർ എമർജൻസി കിറ്റ് കരുതുന്നതാണ് ഉത്തമം.

എമർജൻസി കിറ്റിൽ കരുതേണ്ടത് എന്തെല്ലാം ?

മാസ്‌ക്, സാനിറ്റൈസർ, ഡോക്ടറുടെ കുറിപ്പ്, അത്യാവശ്യ മരുന്നുകൾ, ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന ഹിയറിംഗ് എയ്ഡ് പോലുള്ള ഉപകരണങ്ങൾ എന്നിവ കിറ്റിൽ കരുതാൻ ശ്രദ്ധിക്കണം. ഒരു ദിവസത്തേക്ക് ഒരാൾക്ക് ചുരുങ്ങിയത് ഒരു ലിറ്റർ വെള്ളം, ബിസ്‌കറ്റ്, റസ്‌ക്, ഉണക്കമുന്തിരി, നിലക്കടല പോലുള്ള ലഘുഭക്ഷണ പദാർത്ഥങ്ങൾ, ഫസ്റ്റ് എയ്ഡ് കിറ്റ് അതിൽ പ്രമേഹം, രക്ത സമ്മർദം, ഹൃദയസംബന്ധമായ അസുഖങ്ങൾ, തുടങ്ങിയവയ്ക്കുള്ള ദിവസേന കഴിക്കുന്ന മരുന്നുകൾക്ലോറിൻ ടാബ്ലറ്റുകൾ എന്നിവ, ആധാരം, ലൈസൻസ്, ആധാർ കാർഡ്, റേഷന് കാർഡ്, സർട്ടിഫിക്കേറ്റുകൾ, തുടങ്ങി വിലയേറിയ രേഖകൾ, അത്യാവശ്യത്തിനുള്ള പണം, ദുരന്ത സമയത്ത് അപ്പപ്പോൾ നൽകുന്ന മുന്നറിയിപ്പുകൾ കേൾക്കാൻ ഒരു റേഡിയോ, വ്യക്തിശുചിത്വ വസ്തുക്കളായ ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, സാനിറ്ററി പാഡ്, ടിഷ്യു പേപ്പർ എന്നിവ, ഒരു ജോഡി വസ്ത്രം, ഭിന്നശേഷിക്കാർ ആണെങ്കിൽ അവർ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, വെളിച്ചത്തിനായി മെഴുകുതിരിയും തീപ്പെട്ടിയും, പ്രവർത്തന സജ്ജമായ ടോർച്ചും, ബാറ്ററിയും
രക്ഷാപ്രവർത്തകരെ ആകർഷിക്കുന്നതിനായി വിസിൽ, അവശ്യഘട്ടങ്ങളിൽ ഉപയോ?ഗിക്കാൻ കത്തിയോ ബ്ലെയ്‌ഡോ, മുന്നറിയിപ്പുകൾ ലഭിക്കുന്നതിനായി മൊബൈൽ ഫോൺ, ചാർജർ, പവർ ബാങ്ക് സാനിറ്റൈസറും, സോപ്പും.

Story Highlights: heavy rain kerala

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top