Advertisement

കർക്കടകത്തിൽ ഉത്തമം ഈ ഉലുവാ കഞ്ഞി; 7 ദിവസം കുടിച്ചാൽ ശരീരത്തിന് നല്ലത്

July 20, 2021
1 minute Read

കർക്കടക മാസത്തിൽ കർക്കടക കഞ്ഞി അഥവാ ഔഷധ കഞ്ഞി കുടിക്കുന്നത് ശരീര ആരോഗ്യത്തിന് ഉത്തമമാണ്. അത്തരത്തിലുള്ള ഒരു ഔഷധ കഞ്ഞിയാണ് ഉലുവാ കഞ്ഞി. വളരെ എളുപ്പത്തിലും ഗുണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രീതിയിൽ വീട്ടിൽ തന്നെ ഉലുവാ കഞ്ഞി തയാറാക്കാം. കേരളത്തിലെ പരമ്പരാഗത ചികിത്സാവിധി പ്രകാരം ആരോഗ്യപരിപാലനത്തിനായി തയാറാക്കുന്ന ഔഷധക്കൂട്ടാണ്‌ ഔഷധ കഞ്ഞി. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കർക്കിടക കഞ്ഞി കഴിക്കുന്നത് ഏറെ നല്ലതാണ്. ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് കർക്കിടക കഞ്ഞി. രാവിലെയോ വൈകിട്ടോ ഏതെങ്കിലും ഒരു നേരം ഇത് കഴിക്കുന്നത് നല്ലതാണ്.

ശരീരത്തിന് ഉന്മേഷവും ഉണർവും നൽകുന്ന ഉലുവ കഞ്ഞി, വളരെ കുറച്ച് ചേരുവകൾ കൊണ്ട് തയാറാക്കാം.

ചേരുവകൾ

  • പുഴുക്കലരി – 1 കപ്പ്
  • ഉലുവ – ¼ കപ്പ്
  • തേങ്ങാപ്പാൽ (ഒന്നാം പാൽ ) – ½ കപ്പ്
  • രണ്ടാം പാൽ – 1 കപ്പ്
  • വെള്ളം – 4 ½ കപ്പ്
  • ശർക്കര

തയാറാക്കുന്ന വിധം

ഉലുവ നന്നായി കഴുകി ഒന്നര കപ്പ് വെള്ളത്തിൽ എട്ട് മണിക്കൂർ കുതിർത്ത് എടുക്കുക.

ഒരു പ്രഷർ കുക്കറിലേക്ക് ഉലുവ കുതിർത്ത വെള്ളം ഉൾപ്പെടെ ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് കഴുകിയെടുത്ത അരിയും നാലര കപ്പ് വെള്ളവും ചേർത്ത് വേവിക്കാൻ വയ്ക്കുക. മൂന്ന് വിസിൽ വന്നതിന് ശേഷം തീ അണയ്ക്കുക. കുക്കറിലെ പ്രഷർ മുഴുവൻ പോയതിന് ശേഷം കുക്കർ തുറക്കാം. ശേഷം സ്ററൗ ഓൺ ചെയുക. ശേഷം കുക്കറിലേക്ക് തേങ്ങയുടെ രണ്ടാം പാലും ശർക്കരയും ചേർത്ത് കൊടുക്കുക. രണ്ടാം പാൽ ചേർത്തതിന് ശേഷം കഞ്ഞി തിളച്ച് വന്ന് കഴിയുമ്പോൾ ഒന്നാം പാൽ ചേർത്ത് കൊടുക്കുക. തീ ഓഫ് ച്രയുകയും വേണം. ഒന്നാം പാൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുത്ത് കഴിഞ്ഞാൽ ഉലുവ കഞ്ഞി തയാർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top