Advertisement

സംസ്ഥാനത്ത് സിനിമ ചിത്രീകരണം പുനരാരംഭിച്ചു; വിരുന്നിന്റെ ചിത്രീകരണം പീരുമേട്ടിൽ

July 20, 2021
Google News 1 minute Read
kerala film shooting restarted

സംസ്ഥാനത്ത് സിനിമ ചിത്രീകരണം പുനരാരംഭിച്ചു. കൊവിഡിനെ തുടർന്ന് ചിത്രീകരണം അന്യ സംസ്ഥാനങ്ങളിലേക്ക് മാറ്റിയ സാചര്യത്തിലായിരുന്നു വിഷയത്തിൽ സിനിമ സംഘടനകളുടെ അടിയന്തിര ഇടപെടൽ. അതേസമയം സിനിമ സെറ്റുകളിൽ പാലിക്കേണ്ട മാർഗ രേഖ സിനിമ സംഘടനകൾ സംയുക്തമായി പുറത്തിറക്കി

കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് നിർത്തിവച്ചിരുന്ന സിനിമ ചിത്രീകരണമാണ് പുനരാംരംഭിച്ചത്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്നിന്റെ ചിത്രീകരണമാണ് പീരുമേട്ടിൽ തുടങ്ങിയത്. നേരത്തെ ഈ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നെങ്കിലും സംഘടനകളുടെ നിർദേശത്തെ തുടർന്ന് നിർത്തി വെക്കുകയായിരുന്നു. പൂർമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രീകരണം പുരോഗമിക്കുന്നതെന്ന് സംവിധായകൻ കണ്ണൻ താമരക്കുളം പറഞ്ഞു.

അതേ സമയംപൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ മുതലാകും കേരളത്തിൽ ചിത്രീകരണം തുടങ്ങുക എന്നാണ് വിവരം. ചലച്ചിത്ര പ്രവർത്തകർ അപേക്ഷകൾ സമർപ്പിക്കുന്ന മുറയ്ക്കാണ് ചിത്രീകരണത്തിനുള്ള അനുമതി നൽകുന്നത്. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇന്നലെ സിനിമ സംഘടനകൾ സംയുക്തമായി മാർഗ രേഖ പുറത്തിറക്കായിരുന്നു. ഈ മാർഗ രേഖ പാലിച്ച് കൊണ്ട് മാത്രമേ ചിത്രീകരണം നടത്താൻ പാടുള്ളൂ എന്നാണ് നിർദേശം. കൂടുതൽ സിനിമകളുടെ ചിത്രീകരണം സംസ്ഥാനത്ത് ഉടൻ ആരംഭിക്കും.

Story Highlights: kerala film shooting restarted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here