Advertisement

കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു

July 21, 2021
1 minute Read
elephant attack

ഇടുക്കി ശാന്തമ്പാറ തലക്കുളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. കോരംപാറ സ്വദേശിനി വിമല ചിരഞ്ജീവിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ കുറേ നാളുകളായി തലക്കുളത്ത് എസ്റ്റേറ്റ് പരിസരത്ത് കാട്ടാന ശല്യംരൂക്ഷമായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. ഏലം തോട്ടത്തില്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം ജോലി ചെയ്യുകയായിരുന്നു വിമല. കനത്ത മഞ്ഞുവീഴ്ചയില്‍ കാട്ടാന വരുന്നത് കണ്ടില്ലെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. കാട്ടാന അടുത്തെത്തിയപ്പോള്‍ മറ്റ് തൊഴിലാളികള്‍ ഓടിരക്ഷപെടുകയായിരുന്നു.

Story Highlights: elephant attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top