അവാര്‍ഡുകളെല്ലാം എന്‍റെ കാലിന് തുല്യമാണ്, എ.ആര്‍ റഹ്മാനോ, ആരാണയാള്‍?; വിവാദ പരാമര്‍ശവുമായി നന്ദമുരി ബാലകൃഷ്ണ
അഭിനേതാവ് എന്നതിനെക്കാള്‍ ഉപരി വിവാദ പ്രസ്താവനകളുടെ പേരില്‍ ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണ. ഇപ്പോള്‍ ഓസ്കര്‍ ജേതാവ് എ.ആര്‍ റഹ്മാനെതിരെയും ഭാരതത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരത രത്നക്കെതിരെയും നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കുകയാണ്. ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാലകൃഷ്ണ റഹ്മാനെയും ഭാരതരത്നത്തെയും അപമാനിച്ചത്.
ഈ അവാര്‍ഡുകളെല്ലാം എന്‍റെ കാലിന് തുല്യമാണ്. തെലുങ്ക് സിനിമയ്ക്ക് എന്‍റെ കുടുംബം നല്‍കിയ സംഭാവനയ്ക്ക് തുല്യമല്ല ഒരു അവാര്‍ഡും. എ.ആര്‍ റഹ്മാന്‍ എന്ന് വിളിക്കുന്ന ഒരാള്‍ ഓസ്‌കാര്‍ അവാര്‍ഡ് നേടിയതായും ഞാന്‍ കേട്ടു. റഹ്മാന്‍ ആരാണെന്ന് എനിക്കറിയില്ല. ഭാരതരത്‌ന ഒക്കെ എന്‍റെ അച്ഛന്‍ എന്‍.ടി.ആറിന്‍റെ കാല്‍വിരലിലെ നഖത്തിന് തുല്യമാണ്. എന്‍റെ അച്ഛനോ കുടുംബമോ അല്ല അവാര്‍ഡുകളാണ് മോശം.
ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണിനോടാണ് ബാലകൃഷ്ണ സ്വയം താരതമ്യപ്പെടുത്തിയിരിക്കുന്നത്. വർഷങ്ങളായി ഷൂട്ടിംഗ് നീട്ടുന്ന ജെയിംസ് കാമറൂണിൽ നിന്ന് വ്യത്യസ്തമായി എന്‍റെ ഷൂട്ടിംഗ് വേഗത്തിൽ പൂര്‍ത്തിയാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സിനിമകൾ നിർമ്മിക്കാനും കൂടുതൽ ഹിറ്റുകൾ നേടാനാകുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
അതാണ് തന്‍റെ പ്രവർത്തന രീതിയെന്നും ബാലകൃഷ്ണ പറയുന്നു. അതേസമയം, ബോയപതി ശ്രീനുവിനൊപ്പമുള്ള അഖന്ദ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലാണ് താരം. ശ്രീനുവിനൊപ്പമുള്ള മൂന്നാമത്തെ ചിത്രമാണ് ഇത്. പ്രഗ്യ ജയ്സ്‍വാളാണ് നായിക.
Story Highlights: I dont know who is ar rahman says-nandamuri-balakrishna
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here