പീഡനപരാതി ഒതുക്കിത്തീര്‍ക്കാന്‍ മുന്‍പ് ചിലര്‍ വഴി മന്ത്രി എ കെ ശശീന്ദ്രന്‍ ശ്രമിച്ചതായി പരാതിക്കാരി ട്വന്‍റിഫോറിനോട്

പീഡനപരാതി ഒതുക്കിത്തീര്‍ക്കാന്‍ മുന്‍പ് ചിലര്‍ വഴി മന്ത്രി എ കെ ശശീന്ദ്രന്‍ ശ്രമിച്ചതായി കൊല്ലം കുണ്ടറയിലെ പരാതിക്കാരി. ട്വന്‍റിഫോറിന്‍റെ എന്‍കൗണ്ടര്‍ പ്രോഗ്രാമിലൂടെയാണ് വെളിപ്പെടുത്തല്‍. മുന്‍പ് ഒരു തവണ പോലും മന്ത്രി തന്റെ പിതാവിനെ വിളിച്ചില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. പൊലീസ് മൊഴിയെടുക്കാന്‍ ഇന്നലെ വൈകീട്ട് ആറ് മണിക്ക് ശേഷം തന്നെ വിളിച്ചിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.
തന്റെ അസൗകര്യം അറിയിച്ചതിനാല്‍ ഇന്നലെ മൊഴിയെടുപ്പ് നടന്നില്ല. ഇന്ന് പൊലീസ് വീട്ടിലെത്തിയപ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നില്ല. താന്‍ തിരികെയെത്തിയപ്പോള്‍ പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാല്‍ തന്നോട് സംസാരിച്ചില്ല.
പത്മാകരന് എതിരെ പരാതിപ്പെടാന്‍ താന്‍ തുടക്കത്തില്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ എന്‍സിപിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ തന്നെക്കുറിച്ച് പ്രകോപനമായ പോസ്റ്റ് വന്നു. ഇതേ തുടര്‍ന്നാണ് അച്ഛന്റെ നിര്‍ദേശപ്രകാരം താന്‍ പരാതി നല്‍കിയത്. പീഡനത്തേക്കാള്‍ വേദനയുളവാക്കുന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും പരാതിക്കാരി പറഞ്ഞു. അതേസമയം പരാതിക്കാരിയെ അഭിനന്ദിക്കുന്നെന്ന് എംഎല്‍എ തോമസ് കെ തോമസ് പറഞ്ഞു. വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതിനാണ് അഭിനന്ദനം.
അതേസമയം കുണ്ടറ പീഡന പരാതിയില്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ പറഞ്ഞു. എ കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് തുടരണമെന്നാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ നിര്‍ദേശമെന്നും പി സി ചാക്കോ അറിയിച്ചു. ആരോപണം പെരുപ്പിച്ച് കാണിച്ചുവെന്ന് ശരദ് പവാര്‍ അഭിപ്രായപ്പെട്ടെന്ന് പി സി ചാക്കോ പറഞ്ഞു. രാജി വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖവിലയ്ക്ക് എടുക്കുന്നില്ല. എന്‍സിപി നിലപാട് സിപിഐഎം നേതൃത്വത്തെ അറിയിച്ചു.
Story Highlights: a k saseendran, kundara, twentyfour news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here