എ. കെ ശശീന്ദ്രൻ ഇടപെട്ടത് പീഡന പരാതിയിലല്ലെന്ന് എൻസിപി കമ്മിഷൻ റിപ്പോർട്ട്

മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടത് പീഡന പരാതിയിലല്ലെന്ന് എൻസിപി അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. പാർട്ടി നേതാക്കളുടെ പ്രശ്നം പരിഹരിക്കാനാണ് എ.കെ ശശീന്ദ്രൻ ശ്രമിച്ചത്. ചില നേതാക്കൾ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും റിപ്പോർട്ട്.
മാർച്ചിൽ നടന്ന സംഭവത്തിൽ ജൂൺ 28 വരെ പരാതി നൽകിയില്ല. പരാതിക്കാരി ബി ജെ പി പ്രവർത്തകയാണ്. രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ള പരാതിയാണ് നൽകിയതെന്നാണ് എൻസിപി അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട്. മന്ത്രി എ കെ ശശീന്ദ്രന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും വിശദീകരണം.
അതേസമയം, കുണ്ടറ പീഡന പരാതിയിൽ പാർട്ടി അന്വേഷണ റിപ്പോർട്ട് കിട്ടിയെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ പറഞ്ഞു. എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനത്ത് തുടരണമെന്നാണ് പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ നിർദേശമെന്നും പി സി ചാക്കോ അറിയിച്ചു.
ആരോപണം പെരുപ്പിച്ച് കാണിച്ചുവെന്ന് ശരദ് പവാർ അഭിപ്രായപ്പെട്ടെന്ന് പി സി ചാക്കോ പറഞ്ഞു. രാജി വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖവിലയ്ക്ക് എടുക്കുന്നില്ല. എൻ സി പി നിലപാട് സി പി എം നേതൃത്വത്തെ അറിയിച്ചു. വാർത്തകൾക്ക് അടിസ്ഥാനമില്ല പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്നും പി സി ചാക്കോ പറഞ്ഞു.
Read Also: കുണ്ടറ പീഡന പരാതി: എ കെ ശശീന്ദ്രന് ശരദ് പവാറിന്റെ പിന്തുണ
Story Highlights: NCP Report About A k Saseendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here