Advertisement

കുണ്ടറ പീഡന പരാതി: എ കെ ശശീന്ദ്രന് ശരദ് പവാറിന്റെ പിന്തുണ

July 21, 2021
Google News 3 minutes Read
sharad pawar

കുണ്ടറ പീഡന പരാതിയിൽ പാർട്ടി അന്വേഷണ റിപ്പോർട്ട് കിട്ടിയെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ പറഞ്ഞു. എ കെ ശശീന്ദ്രൻ (A k Saseendran) മന്ത്രി സ്ഥാനത്ത് തുടരണമെന്നാണ് പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ (Sharad Pawar) നിർദേശമെന്നും പി സി ചാക്കോ അറിയിച്ചു.

ആരോപണം പെരുപ്പിച്ച് കാണിച്ചുവെന്ന് ശരദ് പവാർ അഭിപ്രായപ്പെട്ടെന്ന് പി സി ചാക്കോ പറഞ്ഞു. രാജി വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖവിലയ്ക്ക് എടുക്കുന്നില്ല. എൻ സി പി നിലപാട് സി പി എം നേതൃത്വത്തെ അറിയിച്ചു. വാർത്തകൾക്ക് അടിസ്ഥാനമില്ല പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്നും പി സി ചാക്കോ പറഞ്ഞു.

ഇതിനിടെ മന്ത്രി എ കെ ശശീന്ദ്രനെതിരായ ആരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കാതെ സിപിഐഎം. കാര്യങ്ങള്‍ പരിശോധിച്ച ശേഷമേ നിലപാട് പറയാനാകൂ എന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പ്രതികരിച്ചു. ശശീന്ദ്രന്‍ രാജി വക്കുമോ ഇല്ലയോ എന്നതിനൊന്നും എന്നില്‍ നിന്ന് മറുപടി പ്രതീക്ഷിക്കണ്ടെന്നും പാര്‍ട്ടിക്ക് മുന്നില്‍ വിഷയത്തിന്റെ വിശദാംശങ്ങളൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Read Also: രാജി വയ്‌ക്കേണ്ട സാഹചര്യമില്ല; മുഖ്യമന്ത്രിയെ കണ്ട് വിശദീകരണം നല്‍കി എ കെ ശശീന്ദ്രന്‍

അതേസമയം, നാളെ നിയമസഭാ സമ്മേളനം തുടങ്ങുമ്പോള്‍ ഫോണ്‍ വിളി വിവാദമുയര്‍ത്തിപ്പിടിക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കം ശശീന്ദ്രന്റെ രാജി ഇന്നലെ തന്നെ ആവശ്യപ്പെട്ടിരുന്നു. രാജിക്ക് തയാറായില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ മന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇടപെട്ട് നീതി അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്ന നിലപാടിലാണ് പ്രതിപക്ഷം.

Read Also: പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന ആരോപണം; എ.കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ്

ഇതിനിടെ, എ.കെ ശശീന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പരാതിക്കാരി വ്യക്തമാക്കി. മന്ത്രിക്ക് അനുകൂലമായി മുഖ്യമന്ത്രി നിലപാടെടുത്തതിൽ നിരാശയുണ്ട്. കുറ്റാരോപിതനായ മന്ത്രിക്കൊപ്പം മുഖ്യമന്ത്രി നിലകൊള്ളുന്നത് തെറ്റായ സന്ദേശം നൽകുമെന്നും പരാതിക്കാരി പറഞ്ഞു.

Read Also: ‘പാർട്ടി പ്രശ്‌നമാണെന്ന് കരുതി ഇടപെട്ടു; വിഷയം മനസിലായപ്പോൾ ഫോൺ വച്ചു’; വിശദീകരണവുമായി മന്ത്രി

കൂടാതെ മന്ത്രിക്കെതിരെ കേസെടുക്കാന്‍ കഴിയുമോ എന്നതില്‍ പൊലീസ് നിയമോപദേശം തേടി. സ്ത്രീപീഡന കേസ് ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ഇടപെട്ടെന്ന പരാതിയിലാണ് നിയമോപദേശം തേടിയത്. എന്നാല്‍, കുറ്റക‍ൃത്യമുണ്ടായെന്ന് കരുതാനാവില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക നിയമോപദേശം. ഈ സാഹചര്യത്തില്‍ മന്ത്രിക്കെതിരെ കേസെടുത്തേക്കില്ല.

Read Also: ആ മറുപടി എന്നില്‍ നിന്ന് പ്രതീക്ഷിക്കണ്ട; ശശീന്ദ്രനെതിരായ ആരോപണത്തില്‍ നിന്നൊഴിഞ്ഞുമാറി സിപിഐഎം

Story Highlights: Sharad pawar – A k Saseendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here