Advertisement

കേരള പൊലീസിന്‍റെ ‘ട്രാപ്പില്‍’ പൊലീസുകാരനായി പൃഥ്വിരാജ് സുകുമാരന്‍

July 21, 2021
Google News 2 minutes Read

കോള്‍ഡ് കേസിന് പിന്നാലെ വീണ്ടും പൊലീസുകാരനായി പൃഥ്വിരാജ് സുകുമാരന്‍. കേരള പൊലീസ് നിര്‍മ്മിച്ച ‘ട്രാപ്പ്’ എന്ന ഹ്രസ്വ ചിത്രത്തില്‍ പൊലീസ് ഓഫീസറായി ശബ്ദം നല്‍കിയിരിക്കുന്നത് പൃഥ്വിയാണ്. ‘ഹണി ട്രാപ്പുമായി ബന്ധപ്പെട്ട ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പ് തരുന്ന വീഡിയോയാണ് ട്രാപ്പ്.’കരുതിയിരിക്കേണ്ട ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സൈബറിടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളേറെയാണ്… സൗഹൃദം സ്ഥാപിച്ച് വിലപേശുകയും, ജീവന് വരെ വിലയിടുകയും ചെയ്യുന്ന ‘ട്രാപ്പ്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സംവിധായകനും നടനുമായ റാഫിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രസാദ് പാറപ്പുറം ശരത് കോവിലകം എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌ അരുണ്‍ വിശ്വൻ ആണ്. സുജിത് വാസുദേവാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കേണൽ കൃഷ്ണൻ നായർ എന്ന സീനിയർ സിറ്റിസൻ സ്വന്തം വീട്ടിൽ വെടിയേറ്റ് മരിക്കുന്നതും തുടര്‍ന്നു നടക്കുന്ന അന്വേഷണങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.

https://www.facebook.com/watch/?v=851706288883838

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here