സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കിൽ; കാര്യസ്ഥന്മാരെക്കൊണ്ട് കുട പിടിപ്പിക്കുന്ന സൂപ്പർതാരങ്ങളൊക്കെ ഏതുഗണത്തിൽ പെടും: ഷമ്മി തിലകൻ

മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ലമെന്റിലെത്തി മാധ്യമങ്ങളെ കാണുന്ന പ്രധാനമന്ത്രിയെ പുകഴ്ത്തി സംവിധായകൻ പ്രിയദർശൻ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിന്റെ പശ്ചാത്തലത്തിൽ സൂപ്പർതാരങ്ങളെ വിമർശിക്കുകയാണ് നടൻ ഷമ്മി തിലകൻ.
സ്വയം കുട പിടിക്കുന്നതിനെ ലാളിത്യമെന്ന് പറയുകയാണെങ്കിൽ പകലും രാത്രിയും സഹായികളെക്കൊണ്ട് കുട പിടിപ്പിക്കുന്ന സൂപ്പർതാരങ്ങളെ എന്താണ് വിളിക്കേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നു.തന്റെ ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ വിമർശം.
Read Also: ടോക്യോ ഒളിമ്പിക്‌സ്; ആദ്യ ജയം ജപ്പാന്
‘സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കിൽ, സഹജീവികൾ നോക്കിനിൽക്കേ നട്ടുച്ചയ്ക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ട് കുട പിടിപ്പിക്കുന്ന സൂപ്പർതാരങ്ങളൊക്കെ ഏതു ഗണത്തിലാ പെടുക?’–ഷമ്മി തിലകൻ കുറിച്ചു.
Story Highlights: Shammy Thilakan About Narendra Modi Parliamentary Meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here