Advertisement

ഒളിമ്പിക്സ് വില്ലേജിൽ നിന്ന് കടന്നുകളഞ്ഞ ഉഗാണ്ടൻ താരത്തെ കണ്ടെത്തി; താരം ജപ്പാനിൽ തൊഴിലന്വേഷിച്ച് നടക്കുന്നു എന്ന് പൊലീസ്

July 21, 2021
Google News 2 minutes Read
Ugandan julius ssekitoleko Japan

ഒളിമ്പിക്സ് വില്ലേജിൽ നിന്ന് കടന്നുകളഞ്ഞ ഉഗാണ്ടൻ താരത്തെ കണ്ടെത്തി. നാലു ദിവസം മുൻപ് കാണാതായ ഉഗാണ്ടൻ ദ്വാരോദ്വഹന താരം ജൂലിയസ് സെസ്കിറ്റോലക്കയെയാണ് ഇന്ന് ജപ്പാൻ പൊലീസ് കണ്ടെത്തിയത്. ഉഗാണ്ടയിലെ ദുരിതജീവിതം കാരണം തിരികെ പോകുന്നില്ലെന്നും ജപ്പാനിൽ ജോലി കണ്ടെത്തി ഇവിടെ കഴിയുകയാണ് തൻ്റെ ലക്ഷ്യമെന്നും കത്തെഴുതി വച്ചിട്ടാണ് ജൂലിയസ് കടന്നുകളഞ്ഞത്. ( Ugandan julius ssekitoleko Japan )

ടോക്കിയോയിൽ നിന്ന് 160 കിലോമീറ്റർ അകലെയുള്ള യോക്കൈച്ചി എന്ന സ്ഥലത്തുവച്ചാണ് പൊലീസ് 20കാരനായ ജൂലിയസ് സെസ്കിറ്റോലക്കയെ കണ്ടെത്തിയത്. തിരിച്ചറിയൽ കാർഡും മറ്റ് രേഖകളും അദ്ദേഹത്തിൻ്റെ കൈവശം ഉണ്ടായിരുന്നു എന്നും ചോദ്യം ചെയ്യലിനോട് താരം പൂർണമായും സഹകരിച്ചു എന്നും പൊലീസ് അറിയിച്ചു. സെൻട്രൽ ജപ്പാനിൽ അദ്ദേഹം തൊഴിൽ തേടി നടക്കുകയായിരുന്നു എന്നും പൊലീസ് പ്രതികരിച്ചു.

Read Also: 2032 ഒളിമ്പിക്സ് ബ്രിസ്ബേനിൽ നടക്കും

അതേസമയം, ഒളിമ്പിക്സ് വില്ലേജിൽ കൊവിഡ് ബാധ രൂക്ഷമാവുകയാണ്. ജപ്പാനിലെ പകുതിയിലേറെ പേർ റഫറണ്ടം അനുസരിച്ച് ഒളിമ്പിക്‌സ് നടത്തിപ്പിന് എതിരാണ്. പക്ഷേ ജപ്പാനീസ് പ്രധാനമന്ത്രിയും ഒളിമ്പിക്‌സ് സംഘാടക സമിതി ചെയർമാനും ശക്തമായ നിലപാടെടുത്താണ് ഒളിമ്പിക്‌സ് നടത്തുന്നത്. 42 വേദികളിൽ 3 വേദികളിൽ മാത്രമാണ് കാണികൾക്ക് പ്രവേശനം.

ജൂലെ 23 മുതൽ ഓഗസ്റ്റ് എട്ടു വരെ ടോക്കിയോയിലാണ് ഒളിമ്പിക്‌സ്. കഴിഞ്ഞ വർഷം ജൂലൈയിൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് കൊവിഡ് മഹാമാരിയെത്തുടർന്നാണ് ഈ വർഷത്തേക്ക് മാറ്റിയത്. കായികതാരങ്ങളും സപ്പോർട്ട് സ്റ്റാഫും ഒഫീഷ്യൽസും അടക്കം 201 പേരടങ്ങുന്ന ഇന്ത്യൻ സംഘമാണ് ടോക്കിയോ ഒളിമ്പിക്‌സിനായി എത്തിയത്. ഇതിൽ 126 കായിക താരങ്ങളും 75 പേർ സപ്പോർട്ട് സ്റ്റാഫ് അടക്കമുള്ള ഒഫീഷ്യൽസുമാണ് ഇന്ത്യൻ സംഘത്തിലുള്ളത്.

Story Highlights: Ugandan Olympic julius ssekitoleko found Japan seeking work

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here