Advertisement

ഓപ്പണർമാർക്ക് ഫിഫ്റ്റി; ടി-20 പരമ്പര ജയിച്ചുതുടങ്ങി ബംഗ്ലാദേശ്

July 22, 2021
Google News 2 minutes Read
bangladesh won t20 zimbabwe

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിനു പിന്നാലെ ടി-20 പരമ്പരയും ജയിച്ചു തുടങ്ങി ബംഗ്ലാദേശ്. പരമ്പരയിലെ ആദ്യ മത്സരത്തിൽ 8 വിക്കറ്റിൻ്റെ ജയമാണ് ബംഗ്ലാദേശ് കുറിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സിംബാബ്‌വെ 19 ഓവറിൽ 152 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 18.5 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ഓപ്പണർമാരായ മുഹമ്മദ് നയീം (63), സൗമ്യ സർക്കാർ (50) എന്നിവരാണ് ബംഗ്ലാദേശിനു ജയമൊരുക്കിയത്. ( bangladesh won t20 zimbabwe )

Read Also: ചരിത്രം കുറിച്ച് ‘ദി ഹണ്ട്രഡ്’ ആരംഭിച്ചു; ആവേശം വിതറി ആദ്യ മത്സരം

43 റൺസ് നേടിയ റേജിസ് ചകാബ്‌വയാണ് സിംബാബ്‌വെയുടെ ടോപ്പ് സ്കോറർ. ഡിയോൺ മയേഴ്സ് (35), വെസ്‌ലി മധെവീരെ (23) എന്നിവരും സിംബാബ്‌വെ സ്കോറിലേക്ക് നിർണായക സംഭാവനകൾ നൽകി. ബംഗ്ലാദേശിനു വേണ്ടി മുസ്തഫിസുർ റഹ്മാൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ സൈഫുദ്ദീനും ഷോരിഫുൽ ഇസ്ലാമും രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങിൽ ഓപ്പണർമാർ ചേർന്ന് ബംഗ്ലാദേശിന് മികച്ച തുടക്കം നൽകി. 102 റൺസിൻ്റെ കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റിൽ മുഹമ്മദ് നയീമും സൗമ്യ സർക്കാരും ചേർന്ന് പടുത്തുയർത്തിയത്. സൗമ്യ സർക്കാരും മഹ്മൂദുല്ലയും (15) റണ്ണൗട്ടായപ്പോൾ നയീം പുറത്താവാതെ നിന്നു. അവസാന ഘട്ടത്തിൽ കൂറ്റനടികളിലൂടെ ബംഗ്ലാദേശ് വിജയം നേരത്തെയാക്കിയ നൂറുൽ ഹസനും (16) നോട്ടൗട്ടാണ്.

Story Highlights: bangladesh won t20 zimbabwe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here