Advertisement

കൊവിഡ് പ്രതിരോധം; ടിപിആർ കൂടുതലുള്ള അഞ്ച് ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല

July 22, 2021
Google News 2 minutes Read
IAS Officers

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ കൊവിഡ് പ്രതിരോധത്തിന് നേതൃത്വം നല്കാൻ പ്രത്യേക ചുമതല നൽകി അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥരെ സ്പെഷൽ ഓഫീസർമാരായി നിയമിച്ചു. കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് നിയമനം.

പിബി നൂഹിനെയാണ് കാസർകോട് നിയമിച്ചിരിക്കുന്നത്. എസ് ഹരികിഷോറാണ് കോഴിക്കോട്ടെ സ്പെഷൽ ഓഫീസർ. മലപ്പുറത്തെ ചുമതല എസ് സുഹാസിനാണ്. ജിആർ ഗോകുലിനെ പാലക്കാടും ഡോ എസ് കാർത്തികേയനെ തൃശ്ശൂരും നിയമിച്ചു.

Read Also: സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.38 %, 122 മരണം

നാളെ മുതൽ ഒരാഴ്ചത്തേക്കാണ് ഐഎഎസ് ഉദ്യോഗസ്ഥർക്ക് അധിക ചുമതല നല്കിയിരിക്കുന്നത്. ജില്ലകളിൽ ടിപിആർ എത്രയും വേഗത്തിൽ താഴ്ത്തിക്കൊണ്ടുവരികയാണ് ഇവരുടെ ചുമതല. സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിന്റെയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെയും ചുമതലയും ഈ ജില്ലകളിൽ പ്രത്യേക ഓഫീസർമാർക്കായിരിക്കും.

Read Also:രാജ്യത്ത് 24 മണിക്കൂറിനിടെ 41,383 കൊവിഡ് കേസുകള്‍; 507 മരണം

അതേസമയം, സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.122 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 12.38 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Story Highlights: IAS Officers Appointed In Five Districts To Bring TPR Down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here