മരം മുറിക്കൽ ; ഉത്തരവ് ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ നടപടി : മുഖ്യമന്ത്രി

മരംമുറിക്കൽ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരവ് ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും. മരം മുറി അനുവദിച്ചത് കർഷക താത്പര്യത്തിനെന്നും മുഖ്യമന്ത്രിയുടെ വിശദീകരണം.
കഴിഞ്ഞ ദിവസമാണ് മരം മുറിക്കലുമായി ബന്ധപ്പെട്ട കേസിൽ സെക്രട്ടറിയറ്റിലെ റവന്യു ഉദ്യോഗസ്ഥരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്. മരം മുറിക്കലുമായി ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്ത റവന്യു ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ജോയിന്റ് സെക്രട്ടറി ഗിരിജ, വിവരാവകാശ പ്രകാരം രേഖകൾ നൽകിയ അണ്ടർ സെക്രട്ടറി ശാലിനി, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് സ്മിത ,ഗംഗ എന്നിവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
നേരത്തെ മരംമുറി ഫയൽ വിവരാവകാശ നിയമ പ്രകാരം നൽകിയ അണ്ടർ സെക്രട്ടറി ഒ ജി ശാലിനിയെ സെക്രട്ടറിയേറ്റിനു പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. അവധിയിൽ ഉള്ള ശാലിനിയെ ഹയർ സെക്കണ്ടറി വകുപ്പിലേക്കാണ് മാറ്റിയത്. മരംമുറി വിഷയത്തിലെ രേഖകൾ വിവരാവകാശ നിയമപ്രകാരം നൽകിയതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥരുടെ നിദേശ പ്രകാരം ശാലിനി അവധിയിൽ പ്രവേശിച്ചിരുന്നു.
Read Also:മരംമുറിക്കൽ കേസ് ; റവന്യു ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു
ഇവർക്ക് നൽകിയ ഗുഡ് സർവീസ് എൻട്രിയും സർക്കാർ തിരിച്ചെടുത്തിരുന്നു. ആഭ്യന്തര അന്വേഷണത്തിൽ ശാലിനി നടത്തിയിട്ടുള്ള പ്രവർത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗുഡ് സർവീസ് എൻട്രി പിൻവലിക്കുന്നുവെന്നാണ് റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലക് ഇറക്കിയ ഉത്തരവിൽ പറയുന്നത്. ഇതിന് പിന്നാലെയാണ് ശാലിനിയെ സെക്രട്ടറിയറ്റിന് പുറത്തേക്ക് സ്ഥലംമാറ്റിയത്.
Read Also:മുട്ടിൽ മരം മുറിക്കൽ വിവാദം ; എൻ.ടി സാജനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ
Story Highlights: Pinarayi Vijayan on Wood Cutting Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here