Advertisement

നിറഞ്ഞാടി ‘കില്ലർ മില്ലർ’; അയർലൻഡിനെതിരെ രക്ഷപ്പെട്ട് ദക്ഷിണാഫ്രിക്ക

July 22, 2021
2 minutes Read
south africa 159 ireland

അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 159 റൺസാണ് സ്കോർ ചെയ്തത്. അഞ്ച് ബാറ്റ്സ്മാന്മാർ ഒറ്റയക്കം നേടി പുറത്തായപ്പോൾ ഡേവിഡ് മില്ലറിൻ്റെ തകർപ്പൻ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 44 പന്തുകൾ നേരിട്ട മില്ലർ 75 റൺസെടുത്ത് പുറത്താവാതെ നിന്നു. ( south africa 159 ireland )

ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റൻ തെംബ ബാവുമയെ (0) നഷ്ടമായി. ഓവറിലെ നാലാം പന്തിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ജന്നമൻ മലനും (0) പുറത്ത്. പോൾ സ്റ്റെർലിങിനായിരുന്നു രണ്ട് വിക്കറ്റുകളും. നാലാം ഓവറിൽ എയ്ഡൻ മാർക്രത്തെയും (8) ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ഒരു വശത്ത് വിക്കറ്റുകൾ തുടർച്ചയായി കടപുഴകുമ്പോഴും പിടിച്ചുനിന്ന ക്വിൻ്റൺ ഡികോക്ക് (27) 7ആം ഓവറിൽ മടങ്ങി. പത്താം ഓവറിൽ വാൻഡർ ഡസ്സനും (6) പുറത്തായതോടെ ദക്ഷിണാഫ്രിക്ക പരുങ്ങലിലായി. 10 ഓവർ അവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 58 റൺസ് എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക.

Read Also: ഓപ്പണർമാർക്ക് ഫിഫ്റ്റി; ടി-20 പരമ്പര ജയിച്ചുതുടങ്ങി ബംഗ്ലാദേശ്

ആറാം വിക്കറ്റിൽ വ്യാൻ മുൾഡറും ഡേവിഡ് മില്ലറും ക്രീസിൽ ഒന്നിച്ചതോടെ ദക്ഷിണാഫ്രിക്ക ശ്വാസം നേരെ വിട്ടു. കൃത്യമായ ഇടവേളകളിൽ ബൗണ്ടറി കണ്ടെത്തിയ സഖ്യം 58 റൺസ് കൂട്ടുകെട്ടുയത്തി ടീമിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. 18ആം ഓവറിൽ വ്യാൻ മുൾഡർ (36) പുറത്തായത് ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും തിരിച്ചടിയായി. ഇതിനിടെ ഡേവിഡ് മില്ലർ 37 പന്തുകളിൽ ഫിഫ്റ്റി തികച്ചിരുന്നു. 19ആം ഓവറിൽ ജോൺ ഫോർച്യുണും (5) മടങ്ങി. 19 ഓവർ പിന്നിടുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. ജോഷുവ ലിറ്റിൽ എറിഞ്ഞ അവസാന ഓവറിൽ ഹാട്രിക്ക് അടക്കം 4 സിക്സറുകൾ പറത്തിയ ഡേവിഡ് മില്ലർ പ്രോട്ടീസിനെ മാന്യമായ സ്കോറിൽ എത്തിക്കുകയായിരുന്നു.

Story Highlights: south africa 159 vs ireland

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top