Advertisement

മലേറിയ മുതൽ ടൈഫോയ്ഡ് വരെ; മൺസൂൺ കാല രോഗങ്ങളിൽ നിന്ന് എങ്ങനെ രക്ഷ നേടാം

July 23, 2021
Google News 2 minutes Read
monsoon diseases prevention

പൊള്ളുന്ന വേനൽ കാലത്ത് മൺസൂൺ വലിയൊരു ആശ്വാസമാണ്. മഴയും വെയിലും കണ്ണ് പൊത്തി കളിക്കുന്ന കാലം, അതാണ് കേരളത്തിന്റെ മഴക്കാലം. മൂന്ന് നാല് ദിവസം മഴ തുടർന്നാലും ഒരു ഇടവേളയെന്ന പോലെ വെയിൽ കടന്ന് വരും. മരങ്ങളും ചെടികളും തളിർക്കുന്നതും നനഞ്ഞ മണ്ണിന്റെ മണവുമൊക്കെ ചൂട് കാലത്ത് വലിയ ആശ്വാസം തന്നെയാണ്. എന്നാൽ നിർഭാഗ്യവശാൽ, മൺസൂൺ നമ്മുടെ പ്രതിരോധശേഷി കുറയ്ക്കുകയും നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും രോഗങ്ങൾക്കും കാരണമാകുകയും ചെയ്യാറുണ്ട്. അവ ഒഴിവാക്കാൻ എല്ലാവരും മുൻകൂട്ടി ചില തയാറെടുപ്പുകൾ നടത്തുന്നത് നല്ലതാണ്. [ Monsoon diseases prevention ]

മഴക്കാലത്ത് ജനങ്ങളെ നട്ടം തിരിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് പകർച്ചവ്യാധികളും രോഗങ്ങളും. ജലത്തിലൂടെയും വായുവിലൂടെയുമൊക്കെ ഉള്ള രോഗാണുപ്പകർച്ച മൂലം പലവിധ സാംക്രമിക രോഗങ്ങൾ മഴക്കാലത്ത് കൂടിയ തോതിൽ കാണപ്പെടുന്നു.

monsoon diseases prevention

കുടിവെള്ളം മലിനപ്പെടുന്നതും രോഗാണുക്കൾക്ക് പെറ്റ് പെരുകാൻ കൂടുതൽ അനുയോജ്യമായ താഴ്ന്ന അന്തരീക്ഷ താപനിലയും ഈർപ്പവും ഒക്കെ മഴക്കാലത്ത് ഈ വിധ രോഗങ്ങൾ കൂടാൻ കാരണമാകുന്നു. മഴക്കാലത്ത് കൊതുകുകളുടെ പ്രജനനത്തിന് ആവശ്യമായ കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ സാന്നിധ്യം കൊതുകുകൾ പെരുകാനും തന്മൂലം കൊതുക് പകർത്തുന്ന രോഗങ്ങളുടെ ആധിക്യത്തിനും ഇടയാവുന്നു.

Read Also: മൺസൂൺ ഡയറ്റ്: മഴക്കാലത്ത് ജലാംശം നിലനിർത്താൻ നിങ്ങളെ സഹായിക്കുന്ന രുചികരമായ പാനീയങ്ങൾ

മഴക്കാല രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം?

  • ഈ സീസണിലെ താപനിലയിലെ പെട്ടെന്നുള്ള മാറ്റങ്ങളും അന്തരീക്ഷത്തിലെ ആർദ്രത വർധിക്കുന്നതും പല വൈറസുകളുടെ വ്യാപനത്തിനും ജലദോഷത്തിനും പണിക്കും കാരണമാകുന്നുണ്ട്. ഈ സമയത്ത് പോഷക സമൃദ്ധമായ ഭക്ഷണങ്ങളും കഴിക്കുന്നത് വളരെ നല്ലതാണ്. ജങ്ക് ഫുഡ് ഒഴിവാക്കുന്നത് ഉത്തമമാണ്.
  • ധാരാളം വെള്ളം കുടിക്കുന്നത് വിരൽ അണുബാധകളിൽ നിന്ന് രക്ഷ നേടാൻ വളരെയധികം സഹായിക്കും.
  • ഹെർബൽ ചായയും തേനും ചേർത്ത് കുടിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകും.
  • ശരിയായ ഉറക്കവും വ്യായാമവും രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനുള്ള ചില പൊടിക്കൈകളാണ്.
  • പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴുകി വൃത്തിയായി ഉപയോഗിക്കുക.
  • രോഗങ്ങൾ തടയാൻ വ്യക്യതി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വം എന്നത് മറക്കാതെ മാലിന്യ നിർമ്മാർജ്ജനത്തിലും പരിസരവൃത്തിയിലും ഒരു പോലെ ശ്രദ്ധ ചെലുത്തുക.
  • തിളച്ച വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവു. വെള്ളം അഞ്ച് മിനിറ്റ് നേരമെങ്കിലും തിളപ്പിക്കണം. തിളച്ച വെള്ളത്തിലേക്ക് തിളപ്പിക്കാത്ത വെള്ളം ഒഴിച്ച് ഉപയോഗിക്കാൻ പാടില്ല.
  • വീടും പരിസരവും ശുചിയായി സൂക്ഷിക്കണം.
  • പഴകിയ ഭക്ഷണവും മാലിന്യവും അലക്ഷ്യമായി വലിച്ചെറിയരുത്.
  • കൊതുകിന്റെ പ്രജനനം തായാണ് വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് തടയുക.
  • ശുചിയല്ലാത്ത ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണ് ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ എന്നിവ പകരുന്നത്. അതുകൊണ്ട് തന്നെ ഫിൽട്ടർ ചെയ്തതോ തിളപ്പിച്ചതോ ആയ വെള്ളം മാത്രം ഉപയോഗിക്കുക. സംഭരിച്ച വെള്ളം 24 മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കരുത്. വേവിച്ച, നേരിയ ചൂടുള്ള ഭക്ഷണം കഴിക്കുക. വേവിക്കാതെ പച്ചക്കറികളും ഇലകളും കഴിക്കുന്നത് ഒഴിവാക്കുക. അഥവാ കഴിച്ചാൽ വൃത്തിയായി കഴുകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
  • ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരമുള്ള ‘ഡ്രൈ ഡേ ആചരണം’ (കൊതുകിന്റെ ഉറവിയുട നശീകരണ പ്രവർത്തനങ്ങൾ) നടത്തുന്നത്ര്ഹ് ശീലമാക്കുക.
  • മറ്റൊരു പ്രധാന പ്രശ്‌നം ഫംഗസ് അണുബാധയാണ്. പ്രത്യേകിച്ച് പാദങ്ങളെയും മറ്റും ബാധിക്കുന്ന ഫംഗസ് അണുബാധ. അതിനാൽ മഴവെള്ളം, ചെളി എന്നിവയിൽ ഇറങ്ങിയാൽ പാദങ്ങൾ നന്നായി വൃത്തിയാക്കണം. നനഞ്ഞ ഷൂസ് ധരിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ വസ്ത്രങ്ങൾ പതിവായി കഴുകുക. സാധ്യമാകുമ്പോഴെല്ലാം വെയിലത്തിട്ട് വസ്ത്രങ്ങൾ ഉണക്കുക. ശരിയായി ഉണങ്ങിയിട്ടില്ലെങ്കിൽ ധരിക്കുന്നതിന് മുമ്പ് വസ്ത്രങ്ങൾ ഇസ്തിരിയിടുക. ഇത് ഫംഗസ് ഇല്ലാതാക്കുകയും ചർമ്മത്തിലെ ഫംഗസ് അണുബാധ തടയുകയും ചെയ്യും.
  • അലർജി ഉള്ളവർക്ക് മഴക്കാലത്ത് അവരുടെ ലക്ഷണങ്ങൾ വർദ്ധിച്ചേക്കാം. അലർജിയ്ക്ക് എതിരായ മരുന്നുകൾ എല്ലായ്‌പ്പോഴും കൈവശം വയ്ക്കുക. ഈ ചെറിയ നുറുങ്ങുവിദ്യകൾ മനസ്സിൽ സൂക്ഷിക്കുന്നത് കാലവർഷത്തെ ആസ്വാദ്യകരവും അവിസ്മരണീയവുമാക്കാൻ സഹായിക്കും.
  • മനുഷ്യരെപ്പോലെ തന്നെ കൊതുക്, ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കും മഴക്കാലം ഏറെ ഇഷ്ടമാണ്. ഡെങ്കി, മലേറിയ, സ്‌ക്രബ് ടൈഫസ് തുടങ്ങിയ രോഗങ്ങൾ പകർത്തുന്ന കൊതുകുകളുടെ പ്രജനന കാലം കൂടിയാണ് മഴക്കാലം. അതുകൊണ്ട് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക. അയൽവാസികളോടും ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ പറയുക. പനി ബാധിച്ചാൽ ഉടൻ ഡോക്ടറെ കാണുകയും വേണം.

Story Highlights: monsoon diseases prevention

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here