‘എന്നെന്നും രജപുത്രൻ’; ജാതി പറഞ്ഞ് ജഡേജ: വിമർശനം

മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നക്ക് പിന്നാലെ ജാതിപറഞ്ഞ് വിവാദത്തിലായി ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. എന്നെന്നും രജപുത്രൻ എന്ന് തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചതാണ് വിവാദത്തിനു കാരണമായത്. പരാമർശത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ജാതി പറയുന്നത് ശരിയായ നടപടിയല്ലെന്നും ജന്മം കൊണ്ട് ആരും മഹാന്മാരാവുന്നില്ല എന്നുമൊക്കെ ട്വിറ്റർ ലോകം പ്രതികരിക്കുന്നു. ( ravindra jadeja cast tweet )
കമൻ്ററിക്കിടെ താനും ബ്രാഹ്മണനാണെന്ന പരാമർശം നടത്തിയതിനെ തുടർന്നാണ്സുരേഷ് റെയ്നക്കെതിരെ വിമർശനം ഉയർന്നത്. തമിഴ്നാട് പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിനിടെയാണ് റെയ്ന വിവാദ പരാമർശം നടത്തിയത്. ദക്ഷിണേന്ത്യൻ സംസ്കാരത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന സഹ കമൻ്റേറ്ററുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു റെയ്ന.
Read Also: കമന്ററിക്കിടെ ‘താൻ ബ്രാഹ്മണൻ’ എന്ന് സുരേഷ് റെയ്ന; വിമർശനം ശക്തം
ലൈക്ക കോവൈ കിംഗ്സും സേലം സ്പാർട്ടൻസും തമ്മിലായിരുന്നു മത്സരം. “ഞാനും ബ്രാഹ്മണൻ ആണെന്ന് തോന്നുന്നു. 2004 മുതൽ ചെന്നൈയിൽ കളിക്കുന്നു. ഇവിടുത്തെ സംസ്കാരത്തെയും സഹതാരങ്ങളെയും എനിക്ക് ഇഷ്ടമാണ്. അനിരുദ്ധ ശ്രീകാന്ത്, സുബ്രഹ്മണ്യം ബദരിനാഥ്, എൽ ബാലാജി തുടങ്ങിയവർക്കൊപ്പം കളിച്ചു. അവിടെ നിന്നൊക്കെ ചില നല്ല കാര്യങ്ങൾ പഠിക്കാനുണ്ട്.”- റെയ്ന പറഞ്ഞു.
അതേസമയം, ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ടീമിനൊപ്പമുള്ള ജഡേജ കൗണ്ടി ഇലവനെതിരായ പരിശീലന മത്സരത്തിൻ്റെ രണ്ട് ഇന്നിംഗ്സിലും തിളങ്ങിയിരുന്നു. ആദ്യ ഇന്നിംഗ്സിൽ 75 റൺസ് നേടിയ താരം രണ്ടാം ഇന്നിംഗ്സിൽ 51 റൺസ് നേടി ടോപ്പ് സ്കോറർ ആയി.
ഓഗസ്റ്റ് നാലിന് ട്രെൻ്റ് ബ്രിഡ്ജിലാണ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുക. നാല് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിൽ ഉള്ളത്.
Story Highlights: ravindra jadeja cast tweet controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here