ടി-20 അരങ്ങേറ്റത്തിന് 2196 ദിവസങ്ങൾക്കു ശേഷം ഏകദിന അരങ്ങേറ്റം; റെക്കോർഡുമായി സഞ്ജു

ടി-20 അരങ്ങേറ്റത്തിനും ഏകദിന അരങ്ങേറ്റത്തിനുമിടയിൽ ഏറ്റവും നീണ്ട കാലയളവ് കാത്തിരിക്കേണ്ട വന്ന താരം എന്ന റെക്കോർഡ് മലയാളി താരം സഞ്ജു സാംസൺ സ്വന്തമാക്കി. ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തിൽ അരങ്ങേറിയതോടെയാണ് സഞ്ജു റെക്കോർഡ് നേട്ടത്തിലെത്തിയയത്. വെസ്റ്റ് ഇൻഡീസിൻ്റെ ആഷ്ലി നഴ്സിൻ്റെ റെക്കോർഡാണ് സഞ്ജു തകർത്തത്. ( sanju 2196 days odi )
ടി-20 ഏകദിന അരങ്ങേറ്റങ്ങൾക്കിടയിൽ 2196 ദിവസമാണ് സഞ്ജു കാത്തിരിക്കേണ്ടിവന്നത്. 2015 ജൂലൈ 19ന് സിംബാബ്‌വെക്കെതിരെ ടി-20യിൽ അരങ്ങേറിയ താരം ഇന്ന്, 2021 ജൂലൈ 23ന് ശ്രീലങ്കക്കെതിരെയാണ് ഏകദിനത്തിൽ അരങ്ങേറിയത്. 2011ൽ പാകിസ്താനെതിരെ ടി-20യിൽ അരങ്ങേറിയ ആഷ്ലി നഴ്സ് 2036 ദിവസങ്ങൾക്കു ശേഷം 2016ൽ ശ്രീലങ്കക്കെതിരെ ഏകദിനത്തിൽ അരങ്ങേറുകയായിരുന്നു.
Read Also: ഇന്ത്യക്ക് ബാറ്റിംഗ്; സഞ്ജു അടക്കം അഞ്ച് പുതുമുഖങ്ങൾക്ക് അരങ്ങേറ്റം
സഞ്ജു അടക്കം അഞ്ച് താരങ്ങളാണ് ഇന്ന് ടീമിൽ അരങ്ങേറുക. സഞ്ജുവിനൊപ്പം രാഹുൽ ചഹാർ, നിതീഷ് റാണ, ചേതൻ സക്കരിയ, കൃഷ്ണപ്പ ഗൗതം എന്നിവർക്കാണ് അരങ്ങേറ്റം. ഇതോടൊപ്പം നവ്ദീപ് സെയ്നിയും ടീമിലെത്തി. ഇഷാൻ കിഷൻ, കൃണാൽ പാണ്ഡ്യ, ദീപഹ് ചഹാർ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ് എന്നിവർക്കാണ് ഇന്ത്യ വിശ്രമം അനുവദിച്ചത്.
Story Highlights: sanju waited 2196 days to debute odi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here