ടോക്യോ ഒളിമ്പിക്സ്: ജഴ്സിയണിഞ്ഞ് പാർലമെന്‍റിനുമുന്നിൽ ഇന്ത്യൻ താരങ്ങൾക്ക് ആശംസയുമായി കേരള എം.പിമാർ

ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ ഇന്ന് തുടങ്ങുന്ന ഒളിമ്പിക്സിൽ മാറ്റുരക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ആശംസ നേർന്ന് കേരള എം.പി.മാർ. കോൺഗ്രസ് എം.പിമാരായ വി.കെ. ശ്രീകണ്ഠൻ, ഹൈബി ഈഡൻ, ടി.എൻ. പ്രതാപൻ, ഡീൻ കുര്യാക്കോസ് എന്നിവരാണ് ഇന്ത്യൻ ജഴ്സിയണിഞ്ഞ് പാർലമെന്‍റിനു മുന്നിൽ താരങ്ങൾക്ക് വിജയാശംസ നേർന്നത്.
പർലമെന്‍റിന്‍റെ മൺസൂൺ സെഷനിടെയാണ് എം.പിമാർ ജഴ്സിയണിഞ്ഞ് വിജയാശംസ നേരാൻ സമയം കണ്ടെത്തിയത്. ഇക്കുറി ഇന്ത്യൻ ടീമിന് ചരിത്രനേട്ടം കൊയ്യാൻ കഴിയുമെന്നാണ് തങ്ങൾ കരുതുന്നതെന്ന് എം.പിമാർ പറഞ്ഞു.
അതേസമയം ഒളിമ്പിക്സിൽ അമ്പെയ്ത്തിൽ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരാശ. വലിയ പ്രതീക്ഷയോടെ ഇറങ്ങിയ പുരുഷ വിഭാഗ അമ്പെയ്ത്തിൽ അതാനു ദാസിനെ പ്രവീണ്‍ ജാദവ് പിന്തള്ളി. റാങ്കിങ് റൗണ്ടില്‍ അതാനു ദാസ് 35-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രവീണ്‍ ജാദവ്, അതാനു ദാസ്, തരുണ്‍ദീപ് റായ് എന്നിവര്‍ യഥാക്രമം 656,653,652 പോയിന്റുകളാണ് നേടിയത്.
അമ്പെയ്ത്തിൽ കൊറിയന്‍ താരങ്ങളുടെ വെല്ലുവിളി മറികടന്നാല്‍ മാത്രമേ ഇന്ത്യ മെഡല്‍ നേടാന്‍ കഴിയു. പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രകടനം തല കീഴായിമറിഞ്ഞതോടെ മിക്സഡ് വിഭാഗത്തില്‍ ആരെയൊക്കെ മത്സരിപ്പിക്കണം എന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്.
ദീപിക കുമാരിക്കൊപ്പം അതാനു ദാസിനെ മത്സരിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇക്കാര്യത്തില്‍ ഉച്ചയ്ക്ക് ശേഷം വ്യക്തതയുണ്ടാകും. അതേസമയം, ഒരു ആശ്വാസ വാര്‍ത്തയും പുറത്തുവരുന്നുണ്ട്. മലയാളിതാരം എം ശ്രീശങ്കറിനെ ലോങ് ജമ്പിൽ മത്സരിക്കുന്നതിന് സെലക്ഷന്‍ കമ്മിറ്റി അനുവദിച്ചതായാണ് വിവരം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here