Advertisement

ടോക്കിയോ ഒളിമ്പിക്‌സ്; വനിത ഹോക്കി, ഇന്ത്യ നാളെ നെതര്‍ലന്‍ഡിനെ നേരിടും

July 23, 2021
1 minute Read

2016 റിയോ ഗെയിംസില്‍ 36 വര്‍ഷത്തിനിടെ ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത ശേഷം ഇന്ത്യന്‍ വനിതാ ഹോക്കി ടീം ചരിത്രത്തില്‍ ആദ്യമായി ടോക്കിയോയില്‍ തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് ഗെയിംസില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നു. റാണി രാംപാലിന്റെ നേതൃത്വത്തിലുള്ള ടീം നാളെ ഒയി ഹോക്കി സ്റ്റേഡിയത്തില്‍ ലോക ഒന്നാം നമ്പർ ടീമായ നെതര്‍ലാന്‍ഡിനെതിരെ നേരിടും.

റിയോയിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം, ഇന്ത്യന്‍ ടീം ശക്തമായി പ്രകടനം നടത്തി വളര്‍ന്നു, 2016 ഏഷ്യന്‍ ചാമ്പ്യൻസ് ട്രോഫി, 2017 ഏഷ്യാ കപ്പ്, 2018 ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍, 2018 ലെ വനിതാ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി അവരുടെ ശക്തി വര്‍ധിപ്പിച്ചു.

എഫ്‌ഐ‌എച്ച്‌ വനിതാ സീരീസ് ഫൈനലില്‍ ടീം ജപ്പാനെ 3-1 ന് തോല്‍പ്പിച്ച്‌ സ്വര്‍ണം നേടി, ഒളിമ്പിക്സിൽ സ്ഥാനം നേടാന്‍ യുഎസിനെ പരാജയപ്പെടുത്തിയ എഫ്‌ഐ‌എച്ച്‌ ഹോക്കി ഒളിമ്പിക് ക്വാളിഫയേഴ്സ് 2019 ലും ടീം മികച്ച പ്രകടനങ്ങള്‍ നല്‍കി.

“ടോക്കിയോയില്‍ വരുന്നത് വളരെ ആവേശകരമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ ഈ ടൂര്‍ണമെന്റിനായി വളരെയധികം പരിശ്രമിച്ചു, ടോക്കിയോ ഗെയിംസിനായി ഒരു നീണ്ട കാത്തിരിപ്പാണ് ഉണ്ടായത്, ഞങ്ങളുടെ ആദ്യ മത്സരത്തില്‍ നിന്ന് ഞങ്ങള്‍ ഒരു ദിവസം മാത്രം അകലെയാണെന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. പരിശീലന സെഷനുകളില്‍ എല്ലാ കളിക്കാരും മികച്ചരീതിയില്‍ പ്രകടനം നടത്തി. ” അവരുടെ ഒളിമ്പിക് ഏറ്റുമുട്ടലിന് മുന്നോടിയായി ക്യാപ്റ്റന്‍ റാണി പറഞ്ഞു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top