Advertisement

ഒളിമ്പിക്സ് വേദിയിൽ ചൂട് കഠിനം; റഷ്യയുടെ അമ്പെയ്ത്ത് താരം കുഴഞ്ഞുവീണു

July 23, 2021
Google News 2 minutes Read
Olympics Svetlana Gomboeva fainted

ടോക്യോ ഒളിമ്പിക്സ് വേദിയിൽ റഷ്യയുടെ വനിതാ അമ്പെയ്ത്ത് താരം സ്വെറ്റ്ലേന ഗോംബൊയേവ കുഴഞ്ഞുവീണു. കനത്ത ചൂടിനെ തുടർന്നാണ് മത്സരം കഴിഞ്ഞ് അല്പസമയത്തിനകം താരം കുഴഞ്ഞുവീണത്. റാങ്കിങ് റൗണ്ടിൽ 45ആം സ്ഥാനത്താണ് സ്വെറ്റ്ലേന ഫിനിഷ് ചെയ്തത്. കുഴഞ്ഞുവീണയുടൻ താരത്തിനു ചികിത്സ ലഭ്യമാക്കി. 33 ഡിഗ്രി സെൽഷ്യസാണ് ഒളിമ്പിക്സ് വില്ലേജിലെ ഇന്നത്തെ താപനില. ( Olympics Svetlana Gomboeva fainted )

യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ ലോക ഒന്നാം നമ്പർ താരം ദീപിക കുമാരി ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 663 പോയിൻ്റോടെയാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 720ൽ 663 പോയിൻ്റാണ് താരം സ്വന്തമാക്കിയത്. അടുത്ത ഘട്ടത്തിൽ ഭൂട്ടാൻ താരം കർമയാണ് ദീപിക കുമാരിയുടെ എതിരാളി. ലോക റങ്കിംഗിൽ 191ആം സ്ഥാനത്ത് നിൽക്കുന്ന കർമക്കെതിരെ ദീപികക്ക് വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതേസമയം, ക്വാർട്ടറിൽ ദക്ഷിണകൊറിയയുടെ ആൻ സാനെയാവും ദീപിക കുമാരിക്ക് നേരിടേണ്ടിവരിക. 680 പോയിൻ്റോടെ ലോക റെക്കോർഡ് സ്വന്തമാക്കി യോഗ്യതാ ഘട്ടത്തിൽ ഒന്നാമതാണ് ആൻ സാൻ ഫിനിഷ് ചെയ്തത്.

Read Also: ടോക്യോ ഒളിമ്പിക്സ്: അമ്പെയ്ത്തിൽ ഇന്ത്യക്ക് മോശം ദിനം; പുരുഷ താരങ്ങളൊന്നും ആദ്യ 30ൽ പോലും ഇല്ല

പുരുഷന്മാരുടെ റാങ്കിംഗ് റൗണ്ടിൽ ഇന്ത്യൻ താരങ്ങളൊന്നും ആദ്യ 30 റാങ്കുകളിൽ പോലും ഉൾപ്പെട്ടില്ല. 656 പോയിൻ്റുമായി 31ആം സ്ഥാനത്ത് ഫിനിഷ് ചെയ്ത പ്രവീൺ ജാദവ് ആണ് പുരുഷ താരങ്ങളിൽ ഏറ്റവും ഉയർന്ന റാങ്കിൽ ഉള്ളത്. ദീപികയുടെ ഭർത്താവ് കൂടിയായ അതനു ദാസ് 653 പോയിൻ്റുമായി 35ആമത് ഫിനിഷ് ചെയ്തപ്പോൾ തരുൺദീപ് റായ് 652 പോയിൻ്റോടെ 37ആം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Story Highlights: Tokyo Olympics Russian archer Svetlana Gomboeva fainted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here