Advertisement

സൂര്യകുമാർ യാദവിനെ ഇന്ത്യയുടെ പ്രധാന സ്ക്വാഡിൽ ഉൾപ്പെടുത്തണം: യുവരാജ് സിംഗ്

July 23, 2021
Google News 2 minutes Read
yuvraj suryakumar yadav twitter

മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവിനെ ഇന്ത്യയുടെ പ്രധാന സ്ക്വാഡിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഇന്ത്യയുടെ മുൻ താരം യുവരാജ് സിംഗ്. ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിലെ ത്രസിപ്പിക്കുന്ന ജയത്തിനു ശേഷമാണ് യുവി മനസ്സുതുറന്നത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയായിരുന്നു യുവിയുടെ അഭിപ്രായപ്രകടനം. ( yuvraj suryakumar yadav twitter )

ആദ്യ ഏകദിനത്തിൽ 20 പന്തുകളിൽ 31 റൺസെടുത്ത് പുറത്താവാതെ നിന്ന സൂര്യകുമാർ യാദവ് രണ്ടാം ഏകദിനത്തിൽ 44 പന്തുകളിൽ 53 റൺസെടുത്ത് പുറത്തായി. ഇന്ന് നടക്കുന്ന അവസാന മത്സരത്തിൽ 17 പന്തുകളിൽ 22 റൺസെടുത്ത് സൂര്യ പുറത്താവാതെ നിൽക്കുകയാണ്.

Read Also: ഫിഫ്റ്റിക്ക് 4 റൺസരികെ പുറത്തായി; ഏകദിനത്തിൽ സഞ്ജുവിന് മികച്ച തുടക്കം

അതേസമയം, ഏകദിന അരങ്ങേറ്റ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ 46 റൺസെടുത്ത് പുറത്തായി. മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന താരത്തെ ജയവിക്ക്‌രാമ അവിഷ്ക ഫെർണാണ്ടോയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. ജയവിക്ക്‌രാമയുടെ ആദ്യ ഏകദിന വിക്കറ്റായിരുന്നു ഇത്. 46 പന്തുകളാണ് സഞ്ജു ക്രീസിൽ തുടർന്നത്. 5 ബൗണ്ടറിയും ഒരു സിക്സറും അടങ്ങുന്നതായിരുന്നു സഞ്ജുവിൻ്റെ ഇന്നിംഗ്സ്.

സഞ്ജു സാംസൺ അടക്കം അഞ്ച് താരങ്ങളാണ് ഇന്ന് ടീമിൽ അരങ്ങേറിയത്. സഞ്ജുവിനൊപ്പം രാഹുൽ ചഹാർ, നിതീഷ് റാണ, ചേതൻ സക്കരിയ, കൃഷ്ണപ്പ ഗൗതം എന്നിവർക്കാണ് അരങ്ങേറ്റം. ഇതോടൊപ്പം നവ്ദീപ് സെയ്നിയും ടീമിലെത്തി. ഇഷാൻ കിഷൻ, കൃണാൽ പാണ്ഡ്യ, ദീപഹ് ചഹാർ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ് എന്നിവർക്കാണ് ഇന്ത്യ വിശ്രമം അനുവദിച്ചത്.

Story Highlights: yuvraj suryakumar yadav twitter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here