Advertisement

ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

July 24, 2021
Google News 1 minute Read
Kerala's Onam Kit Distribution

സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ ആരഭിക്കും. റേഷൻ കടകൾ വഴിയാണ് സൗജന്യ റേഷൻ വിതരണം ചെയ്യുക.

ഓഗസ്റ്റ് പതിനാറിന് മുമ്പ് ഓണക്കിറ്റ് വിതരണം പൂർത്തിയാക്കാനാണ് തീരുമാനം. ജൂൺ മാസത്തിലെ കിറ്റ് വിതരണം ഈ മാസം 28 ഓടെ പൂർത്തിയാക്കാനും ഭക്ഷ്യ സിവിൽ സപ്ലൈസ് ഡയറക്റ്റർ റേഷൻ കടകൾക്ക് നിർദേശം നൽകി.

Read Also: ഓണക്കിറ്റ് വിതരണം ആഗസ്റ്റ് ഒന്ന് മുതല്‍; ചിലവ് 450 കോടി; മന്ത്രി ജി ആര്‍ അനില്‍

ഈ മാസം 31 മുതൽ ഓഗസ്റ്റ് രണ്ട് വരെ മഞ്ഞ കാർഡുടമകൾക്കും (എ.എ.വൈ.), ഓഗസ്റ്റ് 4 മുതൽ 7 വരെ പിങ്ക് കാർഡുടമകൾക്കും (പി.എച്ച്.എച്ച്.), നീല കാർഡുടമകൾക്ക് (എൻ.പി.എസ്.) ഓഗസ്റ്റ് 9 മുതൽ 12 വരെയും, വെള്ള കാർഡുക്കാർക്ക് ഓഗസ്റ്റ് 13, 14, 16 തീയതികളിലുമാണ് കിറ്റ് വിതരണം ചെയ്യുക. കേരളത്തിലെ 86 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് സർക്കാർ മുൻപ് തന്നെ അറിയിച്ചിരുന്നു.

ഇത്തവണ ഓണക്കിറ്റിൽ എന്തൊക്കെ?

13 തരം സാധനങ്ങളാണ് ഇത്തവണത്തെ ഓണക്കിറ്റിൽ ഉൾപ്പെടുത്തുന്നത്. ഏകദേശം 440 റോപ്പയുടെ സാധനങ്ങളാണ് ഓണക്കിറ്റിൽ ഉണ്ടാവുക. സാധനങ്ങൾ കിറ്റാക്കി എത്തിക്കുന്നത് ഉൾപ്പടെയുള്ള കയറ്റിറക്കു കൂലിയടക്കം ഒരു കിറ്റിന് 488.95 രൂപയാകും. ഓരോ കിറ്റും വിതരണം ചെയ്യുന്ന റേഷൻ കട ഉടമയ്ക്ക് അഞ്ച് രൂപ കമ്മീഷൻ നൽകാനാണ് തീരുമാനം. മൊത്തം 420.50 കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. സപ്ലൈകോ നൽകിയിരിക്കുന്ന ശുപാർശ ലിസ്റ്റ് പ്രകാരം സാധനങ്ങൾ ഇട്ട് നൽകുന്ന 12 രൂപ വിലയുള്ള തുണി സഞ്ചിയുൾപ്പടെ സാധനങ്ങൾ ഇവയാണ്.

  • സേമിയ ( 18 രൂപയുടെ ഒരു കവർ )
  • മിഠായി ( 20 എണ്ണം ഒരു രൂപ വീതം വിലയുള്ളത്)
  • ഗോതമ്പ് നുറുക്ക് / ആട്ട ( ഒരു കിലോ, വില 43 രൂപ)
  • വെളിച്ചെണ്ണ/ തവിടെണ്ണ ( അരലിറ്റർ 106 രൂപ)
  • പഞ്ചസാര (ഒരു കിലോ ,വില 39 രൂപ)
  • തേയില (100 ഗ്രാം 26.50 രുപ)
  • സാമ്പാർ പൊടി ( 100 ഗ്രാം 28 രൂപ)
  • മുളക് പൊടി ( 100 ഗ്രാം വില 25 രൂപ)
  • മല്ലിപ്പൊടി (100 ഗ്രാം വില 17 രൂപ)
  • മഞ്ഞൾപ്പൊടി (100 ഗ്രാം വില 18 രൂപ)
  • ചെറുപയർ/ വൻപയർ (അരക്കിലോ 44 രൂപ)
  • ശബരി വാഷിങ് സോപ്പ് ( 22 രൂപ വിലയുള്ളത് ഒന്ന്)
  • ശബരി ബാത്ത് സോപ്പ് ( 21 രൂപ വിലയുള്ളത് ഒന്ന്)

Story Highlights: Kerala’s Onam Kit Distribution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here