Advertisement

ജമ്മു കശ്മീരില്‍ സൈനികന് വീരമൃത്യു

July 24, 2021
Google News 2 minutes Read
Soldier martyred in Jammu and Kashmir in terrorist attack

ജമ്മു കശ്മീരില്‍ സൈനികന് വീരമൃത്യു. കൃഷ്ണ വൈദ്യയാണ് മരണമടഞ്ഞത്. കൃഷ്ണഘാട്ടി സെക്ടറിലായിരുന്നു അപകടം. ഭീകരര്‍ ഇവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള തെരച്ചില്‍ വര്‍ധിച്ചതിനാലാണ് തീവ്രവാദികള്‍ ആക്രമണവും ശക്തമാക്കിയത്. രണ്ട് ദിവസമായി സുരക്ഷാ സേന പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കിയിരുന്നു.

അവന്തിപോറയിലും ആക്രമണം

അതേസമയം ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരാള്‍ മരിച്ചു. അവന്തിപോറയിലെ ത്രാലിലാണ് സംഭവം. ലുര്‍ഗാം സ്വദേശിയായ ജാവേദ് മാലിക്കാണ് മരിച്ചത്. രാത്രിയോടെയാണ് ആക്രമണം നടന്നത്. ജാവേദ് മാലിക്കിന്റെ വീടിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ ജാവേദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read Also: ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു

കൊലപാതകം നടത്തിയ ഭീകരര്‍ ഇപ്പോഴും ഈ പ്രദേശത്തുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തില്‍ സൈന്യം പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കി. അഞ്ചംഗ സംഘമാണ് ജാവേദ് മാലിക്കിനെ കൊലപ്പെടുത്താന്‍ എത്തിയതെന്നാണ് സൂചന. പ്രദേശത്തെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്.

നേരത്തെ സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച ബസ് അഗ്‌നിക്കിരയാക്കിയ പ്രദേശത്താണ് ഇന്ന് വീണ്ടും ഭീകരാക്രമണം നടന്നിരിക്കുന്നത്. ഈ മേഖല കേന്ദ്രീകരിച്ച് ഭീകരവിരുദ്ധ നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇരുപതിലധികം ഭീകരരെയാണ് സൈനികര്‍ വധിച്ചത്. അതുകൊണ്ട് തന്നെ സൈനികരെ സഹായിക്കുകയോ, വിവരങ്ങള്‍ കൈമാറുകയോ ചെയ്യുന്നവരെ കൊലപ്പെടുത്തുകയാണ് ഭീകരവാദികള്‍ ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് ജാവേദ് മാലിക്കിനെയും കൊലപ്പെടുത്തിയത്.

Story Highlights: Soldier martyred in Jammu and Kashmir in terrorist attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here