Advertisement

ശ്രീലങ്കയിൽ നിക്ഷേപം നടത്താൻ കിറ്റെക്‌സിന് ക്ഷണം

July 24, 2021
Google News 2 minutes Read
kitex MD sabu jacob

ശ്രീലങ്കയിൽ നിക്ഷേപം നടത്താൻ കിറ്റെക്‌സിന് ക്ഷണം. കൊച്ചിയിലെത്തിയ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ദ്വരൈ സ്വാമി വെങ്കിടേശ്വരൻ കിറ്റെക്‌സ് എം.ഡി സാബു ജേക്കബുമായി കൂടിക്കാഴ്ച നടത്തി.

കിറ്റെക്‌സ് എം.ഡിയുമായി ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മിഷണറുടെ കൂടിക്കാഴ്ച മൂന്ന് മണിക്കൂറോളം നീണ്ടു. കമ്പനിയ്ക്ക് ലങ്കയിൽ മികച്ച സൗകര്യങ്ങൾ ഒരുക്കാമെന്ന് വെങ്കിടേശ്വരൻ ഉറപ്പ് നൽകി. വിദേശത്ത് നിക്ഷേപം നടത്താൻ കിറ്റെക്‌സിനെ ക്ഷണിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ശ്രീലങ്ക. നേരത്തെ ബംഗ്ലാദേശും കിറ്റെക്‌സിനെ ക്ഷണിച്ച് സന്ദേശം അയച്ചിരുന്നു.

Read Also: പരിശോധനയ്ക്ക് പിന്നില്‍ പിവി ശ്രീനിജന്‍ എംഎല്‍എ; ആരോപണത്തിലുറച്ച് കിറ്റെക്‌സ്

സംസ്ഥാനത്ത് നിക്ഷേപം നടത്താനുള്ള തെലങ്കാനയുടെ ക്ഷണം സ്വീകരിച്ച് കിറ്റെക്‌സ് ടീം കഴിഞ്ഞ ദിവസം ഹൈദരാബാദിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ കേരളത്തിൽ ഇനി ഒരു രൂപ പോലും മുതൽ മുടക്കാനില്ലെന്നായിരുന്നു സാബു ജേക്കബ് പറഞ്ഞത്. തെലങ്കാനയുമായുള്ള 1000 കോടിയുടെ നിക്ഷേപത്തിന്റെ പ്രാഥമിക നടപടികൾ രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കുമെന്നും സാബു ജേക്കബ് പറഞ്ഞിരുന്നു.

Story Highlights: srilanka invite kitex, Sabu jacob, Srilanka deputy high commissioner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here