24
Sep 2021
Friday

തേക്കിന്‍കാട് മൈതാനം സൗ​ന്ദ​ര്യ​വ​ത്​​ക​രി​ക്കാൻ കൊ​ച്ചി​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ്

സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ​യും സം​രം​ഭ​ക​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തേ​ക്കി​ന്‍​കാ​ടി​നെ സൗ​ന്ദ​ര്യ​വ​ത്​​ക​രി​ക്കാ​ന്‍ കൊ​ച്ചി​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ്. നേ​ര​ത്തേ സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ​ത്തി​ന് ബോ​ര്‍​ഡ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും നൃ​ത്ത​മ​ണ്ഡ​പ​മ​ട​ക്ക​മു​ള്ള​വ ഉ​ള്‍​പ്പെ​ടു​ന്ന​ത് പൂ​രം ന​ട​ത്തി​പ്പി​ന് ത​ട​സ്സ​മാ​വു​മെ​ന്നും നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ക​ഴി​യി​ല്ലെ​ന്നു​മു​ള്ള ആ​ക്ഷേ​പ​ത്തെ തു​ട​ര്‍​ന്ന് വി​വാ​ദ​ത്തി​ലാ​യി​രു​ന്നു.

ഈ ​പ​ദ്ധ​തി ദേ​വ​സ്വം ഓം​ബു​ഡ്സ്മാ​ന് ല​ഭി​ച്ച പ​രാ​തി​യി​ല്‍ കു​രു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ പ​ദ്ധ​തി ബോ​ര്‍​ഡ് ആ​ലോ​ചി​ച്ച​ത്. പ്രാ​ഥ​മി​ക ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ തേ​ക്കി​ന്‍​കാ​ടിന്റെ ഉ​ട​മാ​വ​കാ​ശ​മു​ള്ള കൊ​ച്ചി​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ്, കോ​ര്‍​പ​റേ​ഷ​ന്‍, പാ​റ​മേ​ക്കാ​വ് തിരുവമ്പാടി ദേ​വ​സ്വ​ങ്ങ​ള്‍ വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്രം ഉ​പ​ദേ​ശ​ക സ​മി​തി എ​ന്നി​വ​രു​ടെ യോ​ഗ​മാ​ണ് ചേ​ര്‍​ന്ന​ത്.

ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍​റ്​ വി. ​ന​ന്ദ​കു​മാ​റിന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പ​ദ്ധ​തി​യെ കോ​ര്‍​പ​റേ​ഷ​നും ദേ​വ​സ്വ​ങ്ങ​ളും സ്വാ​ഗ​തം ചെ​യ്തു.വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​മൈ​താ​ന​ത്ത് പ​രി​സ്ഥി​തി​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലും പൂ​ര​ത്തി​ന് ത​ട​സ്സ​മാ​കാ​ത്ത വി​ധ​ത്തി​ലു​മാ​ണ് പ​ദ്ധ​തി രൂ​പ​ക​ല്‍​പ​ന ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍​റ്​ വി. ​ന​ന്ദ​കു​മാ​ര്‍ പ​റ​ഞ്ഞു.

പു​തി​യ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​തെ ത​ന്നെ നെ​ഹ്റു മ​ണ്ഡ​പം, വി​ദ്യാ​ര്‍​ഥി കോ​ര്‍​ണ​ര്‍, ലേ​ബ​ര്‍ കോ​ര്‍​ണ​ര്‍ എ​ന്നി​വ ന​വീ​ക​രി​ക്കും. മൈ​താ​നം ഏ​ഴ് മേ​ഖ​ല​ക​ളാ​യി തി​രി​ച്ച്‌ ഓ​രോ ഭാ​ഗ​ത്തി​നും സ്പോ​ണ്‍​സ​ര്‍​മാ​രെ ക​ണ്ടെ​ത്തി പ​രി​പാ​ല​ന​വു​മ​ട​ക്ക​മാ​ണ് സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ പ​ദ്ധ​തി. മൈ​താ​ന​ത്തി​ന് ചു​റ്റും മ​ര​ങ്ങ​ളു​ടെ ഇ​ട​യി​ലൂ​ടെ ന​ട​പ്പാ​ത​യും ചു​റ്റു​മ​തി​ല്‍ ഉ​യ​രം കൂ​ട്ടാ​തെ പു​തു​ക്കി​പ്പ​ണി​യും. മൈ​താ​ന​ത്ത് വി​ള​ക്കു​ക​ളും പു​ല്ലു​ക​ളും ചെ​ടി​ക​ളും വെ​ച്ചു​പി​ടി​പ്പി​ക്കും. മ​ര​ങ്ങ​ളു​ടെ ത​റ​ക​ള്‍ കെ​ട്ടും നി​ല​വി​ലു​ള്ള റോ​ഡു​ക​ളും ന​വീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി.

പി. ​ബാ​ല​ച​ന്ദ്ര​ന്‍ എം.​എ​ല്‍.​എ ഓ​ണ്‍​ലൈ​നാ​യി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ക​ല്യാ​ണ്‍ സി​ല്‍​ക്സ് ചെ​യ​ര്‍​മാ​ന്‍ ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ന്‍ പ​ദ്ധ​തി​ക്ക് ആ​ദ്യ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തു. മേ​യ​ര്‍ എം.​കെ. വ​ര്‍​ഗീ​സ്, ബോ​ര്‍​ഡ് മെം​ബ​ര്‍ എം.​ജി. നാ​രാ‍യ​ണ​ന്‍, സ്പെ​ഷ​ല്‍ ദേ​വ​സ്വം ക​മീ​ഷ​ണ​ര്‍ എ​ന്‍. ജ്യോ​തി, സെ​ക്ര​ട്ട​റി പി.​ഡി. ശോ​ഭ​ന, എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നീ​യ​ര്‍ കെ.​കെ. മ​നോ​ജ്, കോ​ര്‍​പ​റേ​ഷ​ന്‍ സ്​​റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​കെ. ഷാ​ജ​ന്‍, വി​ക​സ​ന​കാ​ര്യ സ്​​റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെയ​ര്‍​മാ​ന്‍ വ​ര്‍​ഗീ​സ് ക​ണ്ടം​കു​ള​ത്തി, കൗ​ണ്‍​സി​ല​ര്‍ പൂ​ര്‍​ണി​മ സു​രേ​ഷ്, പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം സെ​ക്ര​ട്ട​റി ജി. ​രാ​ജേ​ഷ്, തി​രു​വമ്പാടി ദേ​വ​സ്വം സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ന്‍, തൃ​ശൂ​ര്‍ ഗ്രൂ​പ്​ അ​സി. ക​മീ​ഷ​ണ​ര്‍ വി.​എ​ല്‍. സ്വ​പ്ന, അ​സി. ക​മീ​ഷ​ണ​ര്‍ എം. ​കൃ​ഷ്ണ​ന്‍, ആ​ര്‍​ക്കി​ടെ​ക്റ്റ് വി​നോ​ദ്കു​മാ​ര്‍, ദേ​വ​സ്വം ഓ​ഫി​സ​ര്‍ എം. ​സു​ധീ​ര്‍, വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര സ​മി​തി പ്ര​സി​ഡ​ന്‍​റ്​ പി. ​പ​ങ്ക​ജാ​ക്ഷ​ന്‍, സെ​ക്ര​ട്ട​റി ടി.​ആ​ര്‍. ഹ​രി​ഹ​ര​ന്‍ ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ആ​ര്‍​ക്കി​ടെ​ക്റ്റു​മാ​രാ​യ വി​നോ​ദ്കു​മാ​ര്‍, സി.​എ​സ്. മേ​നോ​ന്‍, ഡോ. ​അ​ര​വി​ന്ദാ​ക്ഷ മേ​നോ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ആ​ഗ​സ്​​റ്റ്​ ആ​ദ്യ​വാ​ര​ത്തി​ല്‍ പ​ദ്ധ​തി​യു​ടെ അ​വ​ലോ​ക​ന യോ​ഗം ന​ട​ക്കും.

Story Highlights:

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top