ഡൽഹിയിൽ കൂടുതൽ ഇളവുകൾ; തിയറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കും

ഡൽഹി ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. സിനിമ തിയറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കും. അമ്പത് ശതമാനം സീറ്റിൽ മാത്രമാണ് ഇപ്പോൾ പ്രവേശശനാനുമതി നൽകിയിരിക്കുന്നത്. മെട്രോ, ബസ് സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും. യാത്രക്കാരെ ഇരുന്നു യാത്ര ചെയ്യാൻ മാത്രമേ അനുവദിക്കുകയുള്ളു.
Read Also: കൊവിഡ് മൂന്നാം തരംഗം; ഡൽഹി സ്കൂളുകൾ ഉടൻ തുറക്കില്ലെന്ന് അരവിന്ദ് കെജ്രിവാൾ
വിവാഹ സംസ്കാര ചടങ്ങുകളിൽ നൂറ് പേർക്ക് പങ്കെടുക്കാം. തിങ്കളാഴ്ച മുതൽ, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സ്പാകളും തുറക്കും. സംസ്ഥാനത്ത് കൊവിഡ് സിസുകൾ കുറയുന്ന സാഹചര്യത്തിലാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച സംസ്ഥാനത്ത് 57 കേസുകളും ഒരു മരണവുമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.
Story Highlights: Delhi Unlock; Cinemas, spas to reopen from Monday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here