Advertisement

കൊവിഡ് മൂന്നാം തരംഗം; ഡൽഹി സ്കൂളുകൾ ഉടൻ തുറക്കില്ലെന്ന് അരവിന്ദ് കെജ്രിവാൾ

July 15, 2021
Google News 0 minutes Read

കൊവിഡ് മൂന്നാം തരംഗം ഉടനുണ്ടായേക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്തെ സ്കൂളുകൾ ഇപ്പോൾ തുറക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കൊവിഡ് വാക്സിനേഷൻ പൂർത്തിയാകുന്നതുവരെ യാതൊരു അപകട സാധ്യതയും ഏറ്റെടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും കെജ്രിവാൾ വ്യക്തമാക്കി.

അന്താരാഷ്ട്ര തലത്തിൽ നിലവിലെ ട്രെന്റുകൾ കാണിക്കുന്നത് കൊവിഡിന്റെ മൂന്നാം തരംഗം ഉടൻ ഉണ്ടായേക്കുമെന്നാണ്. അതുകൊണ്ട് ഓഫ്ലൈൻ ക്ലാസുകൾ പുനഃരാരംഭിച്ച് കുട്ടികളെ അപകടത്തിലേക്ക് തള്ളിവിടില്ലെന്നും സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. ഡൽഹിയുടെ അയൽസംസ്ഥാനമായ ഹരിയാനയിൽ ഉൾപ്പെടെ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചിരുന്നു.

671 പേരാണ് നിലവിൽ ഡൽഹിയിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി 100ന് താഴെയാണ് ഡൽഹിയിലെ പ്രതിദിന രോഗികളുടെ എണ്ണം.കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പേർക്ക് മാത്രമാണ് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here