മേരി കോമിന് വിജയത്തുടക്കം

ഒളിമ്പിക്‌സിൽ മേരി കോമിന് വിജയത്തുടക്കം. ഡൊമിനിക്കൻ താരം ഹെർനാൻഡസ് ഗാർസിയയെ തോൽപ്പിച്ചാണ് മേരികോം വിജയിച്ചത്. 4-1 ആണ് സ്‌കോർ നില.
ബോക്‌സിംഗ് ഫ്‌ളൈവെയ്റ്റ് ഇനത്തിലാണ് മേരി കോം മത്സരിച്ചത്. ആദ്യ രണ്ട് റൗണ്ടുകളിലും മേരി കോമിന് വ്യക്തിമായ ആധിപത്യമുണ്ടായിരുന്നു. ആദ്യ റൗണ്ടിൽ മൂന്ന് ജഡ്ജസ് മേരി കോമിന് 10 പോയിന്റുകൾ വീതം നൽകി. ഡൊമിനിക്കൻ താരത്തിന് രണ്ട് പത്ത് പോയിന്റുകൾ മാത്രമാണ് ലഭിച്ചത്.
നിരന്തരം പഞ്ചുകളും ഹുക്കുകളുമായി ഡൊമിനിക്കൻ താരത്തെ വിറപ്പിച്ച മേരി കോം ഒടുവിൽ പ്രീക്വാർട്ടറിലേക്ക് അനായാസ വിജയം നേടി കടക്കുകയായിരുന്നു.
Good news from Boxing folks:
— India_AllSports (@India_AllSports) July 25, 2021
Star Indian pugilist Mary Kom moves into Pre-QF (51kg) with hard-fought win (split verdict decision) over Dominican Republic boxer in 1st round. #Tokyo2020withIndia_AllSports pic.twitter.com/ZVBRpga4k7
ഇന്ത്യ വിജയപ്രതീക്ഷയർപ്പിച്ച ഷൂട്ടിംഗിൽ നിരാശയായിരുന്നു ഫലമെങ്കിലും മറ്റ് മത്സരങ്ങളിൽ ഇന്ത്യയ്ത്ത് വിജയം നേടാൻ സാധിച്ചു. ബാഡ്മിന്റണിൽ പി.വി സിന്ധു വിജയിച്ചു. ആദ്യ റൗണ്ടിൽ ഇസ്രായേലിന്റെ പോളികാർപ്പോവയെയാണ് തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്ക് കേവലം 13 മിനിറ്റിലാണ് പിവി സിന്ധു ഇസ്രായേലിനെ തോൽപ്പിച്ചത്. ആദ്യ സെറ്റിൽ 21-7 രണ്ടാം സെറ്റിൽ 21-10 എന്നിങ്ങനെയാണ് സ്‌കോർ നില. ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവാണ് നിലവിൽ പിവി സിന്ധു.
റാവിംഗിൽ ഇന്ത്യ സെമിയിൽ എത്തി. പുരുഷ വിഭാഗം ലൈറ്റ് വെയ്റ്റ് ഡബിൾസിൽ ഇന്ത്യ സെമിയിൽ എത്തി. അർജുൻ-അരവിന്ദ് സഖ്യമാണ് സെമിയിൽ കടന്നത്. യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ സഖ്യം ഫിനിഷ് ചെയ്തത്.
ഒളിമ്പിക്‌സ് ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ മാണിക്ക ബത്രയ്ക്ക് മിന്നും വിജയം. യുക്രെയ്ൻ താരത്തെയാണ് മാണിക്ക ബത്ര തോൽപ്പിച്ചത്. വാശിയേറിയെ മത്സരത്തിന്റെ സ്‌കോർ നില 4-3.
ഹോക്കിയിൽ ഇന്ത്യ ഇന്ന് ശക്തരായ ഓസ്‌ട്രേലിയയെ നേരിടും. ഇന്നലെ ഹോക്കിയിൽ കരുത്തുറ്റ ന്യുസീലാൻഡ് സംഖത്തെയാണ് ഇന്ത്യ തോൽപ്പിച്ചത്. ന്യൂസിലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഹർമൻ പ്രീത് സിംഗ് രണ്ട് ഗോൾ നേടി. രുബീന്ദ്ര പാൽ സിംഗ് ഒരു ഗോൾ നേടി. മത്സരത്തിന്റെ ആദ്യം ന്യുസീലാൻഡ് ഗോൾ നേടിയിരുന്നെങ്കിലും ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ തിരിച്ചടിച്ചു. പിന്നീട് ഇന്ത്യയുടെ ആദിപത്യമായിരുന്നു. കൊച്ചി സ്വദേശിയായ പി.ആർ ശ്രീജേഷിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു.
ടെന്നിസിലും ഷൂട്ടിംഗിലും ഇന്ത്യൻ താരങ്ങൾ പുറത്തായി. ടെന്നിസിൽ സാനിയ-അങ്കിത സഖ്യം യുക്രെയ്ൻ സഖ്യത്തോട് തോറ്റു. ആദ്യ സെറ്റിൽ വ്യക്തമായ ആദിപത്യം പുലർത്തിയിരുന്ന ഇന്ത്യൻ സഖ്യം, രണ്ടാം സെറ്റിലും മുന്നേറിയിരുന്നു. എന്നാൽ പിന്നീട് അടിപതറി. 6-0, 5-3, 6-7, 8-10 എന്നിങ്ങനെയാണ് സ്‌കോർ നില.
ഷൂട്ടിംഗിൽ പുരുഷന്മാരുട പത്ത് മീറ്റർ എയർ റൈഫിളിൽ ഫൈനൽ കാണാതെ ഇന്ത്യൻ സംഘം പുറത്തായി. ദീപക് കുമാറിന് 26-ാം സ്ഥാനവും ദിവ്യാൻഷിന് 31-ാം സ്ഥാനവുമാണ്. 10 മീറ്റർ എയർ പിസ്റ്റൾ വനിതാ താരങ്ങളും ഫൈനൽ കാണാതെ പുറത്തായിരുന്നു. മനു ബക്കറിനും, യശ്വസിനി സിംഗിനും ഫൈനൽ യോഗ്യത നേടാനായില്ല. മനു ബക്കർ 12-3ം സ്ഥാനത്തും യശ്വസിനി സിംഗ് 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
Story Highlights: Mary Kom Won
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here