Advertisement

ഹോട്ടലില്‍ കയറിയത് മഴയായതിനാല്‍: പാഴ്‌സല്‍ വാങ്ങാനാണെത്തിയതെന്ന് രമ്യ ഹരിദാസ് എംപി

July 25, 2021
Google News 2 minutes Read
Ramya Haridas MP says she came to hotel buy parcel because raining

പാലക്കാട് ചന്ദ്രാ നഗറിലുള്ള ഹോട്ടലില്‍ കയറി കൊവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി രമ്യ ഹരിദാസ് എംപി. മഴയായതിനാലാണ് ഹോട്ടലില്‍ കയറിയതെന്ന് എംപി പറഞ്ഞു. ഭക്ഷണം ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. പാഴ്‌സലിനായി കാത്തുനില്‍ക്കുകയായിരുന്നെന്നും രമ്യ വ്യക്തമാക്കി.

‘കാലിന് പരുക്കുള്ളതിനാലാണ് മഴ ഉള്ള സ്ഥലത്തിരിക്കാതെ ഹോട്ടലിലെ ചേട്ടന്‍ ഉള്ളിലേക്ക് കസേരയിട്ട് തന്നത്. അവിടെ പാഴ്‌സല്‍ പറഞ്ഞിരിക്കുന്ന സമയത്താണ് ഒരു പയ്യന്‍ വന്നത്. എംപി അല്ല പ്രധാനമന്ത്രിയായാലും പാഴ്‌സല്‍ വാങ്ങിക്കാന്‍ പുറത്ത് മഴയാണെങ്കിലും അവിടെ നിന്നാല്‍ മതിയെന്ന് പറഞ്ഞാണ് വാക്കുതര്‍ക്കം ഉണ്ടാകുന്നത്. തട്ടിക്കയറി വളരെ മോശമായ രീതിയിലേക്ക് പോയി. കടക്കാരനോടും തട്ടിക്കേറി. ഹോട്ടലിലെ ചേട്ടനും കാലിന് പരുക്കുള്ളതിനാലാണ് ഉള്ളില്‍ കയറിയതെന്ന് പറഞ്ഞിരുന്നു.’- രമ്യ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: പാര്‍ട്ടിയെക്കാള്‍ വനിതകളോടും മനുഷ്യരോടും കൂറുള്ളവരെ ഇത്തരം സ്ഥാനങ്ങളില്‍ നിയമിക്കണം; ജോസഫൈന്റെ രാജിയില്‍ രമ്യ ഹരിദാസ്

കോണ്‍ഗ്രസ് നേതാക്കള്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ലംഘിച്ചതായാണ് ആരോപണം. നേതാക്കള്‍ പാലക്കാട്ടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായിരുന്നു. രമ്യ ഹരിദാസ് എംപി, മുന്‍ എംഎല്‍എ വി ടി ബല്‍റാം, നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്ന പാളയം പ്രദീപ്, റിയാസ് മുക്കോളി എന്നിവരടക്കമുള്ളവര്‍ക്ക് എതിരെയാണ് ആരോപണം.

ഉച്ചയോടെയാണ് സംഭവം. ഇവര്‍ ഇരിക്കുന്നത് ചോദ്യം ചെയ്ത് പാലക്കാട് പുതുപ്പള്ളി തെരുവ് സ്വദേശി സനൂഫ് ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെ ഉന്തും തള്ളുമുണ്ടായി. സംഭവത്തില്‍ ഹോട്ടലിനെതിരെ പാലക്കാട് കസബ പൊലീസ് കേസെടുത്തു. കേരള എപ്പിഡമിക് ആക്ട് പ്രകാരമാണ് കേസ്.

Story Highlights: Ramya Haridas MP says she came to hotel buy parcel because raining

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here