Advertisement

പാര്‍ട്ടിയെക്കാള്‍ വനിതകളോടും മനുഷ്യരോടും കൂറുള്ളവരെ ഇത്തരം സ്ഥാനങ്ങളില്‍ നിയമിക്കണം; ജോസഫൈന്റെ രാജിയില്‍ രമ്യ ഹരിദാസ്

June 25, 2021
Google News 1 minute Read

വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് എം സി ജോസഫൈന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചതില്‍ പ്രതികരണവുമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. ഇനിയെങ്കിലും ഇത്തരം സ്ഥാനങ്ങളില്‍ ആളുകളെ നിയമിക്കുമ്പോള്‍ പാര്‍ട്ടിയെക്കാള്‍ മനുഷ്യരോട് കൂറുള്ളവരെ നിയമിക്കണമെന്ന് രമ്യ ഹരിദാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. സുഗത കുമാരി ടീച്ചറെ പോലെയും ഡി ശ്രീദേവിയെപോലെയും ഉള്ളവര്‍ ഇരുന്ന സ്ഥാനത്താണ് ജോസഫൈന്‍ ഇരുന്നതെന്നത് ഖേദകരമെന്നും എംപി പറഞ്ഞു.

രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്;
ഇനിയെങ്കിലും പാര്‍ട്ടി കൂറിനേക്കാള്‍ വനിതകളോടും മനുഷ്യരോടും കൂറുള്ളവരെ ഇത്തരം സ്ഥാനങ്ങളില്‍ നിയമിക്കണം. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി എം സി ജോസഫൈന്‍ ആദ്യമായല്ല പരാതിക്കാരോട് മോശമായി പെരുമാറുന്നത്. കേരളത്തിലെ വനിതകളുടെ പ്രശ്‌നങ്ങളെ രാഷ്ട്രീയ താത്പര്യം മാത്രം നോക്കി ഇടപെട്ടിരുന്ന ഒരു അധ്യക്ഷ, ആദരണീയരായ സുഗതകുമാരി ടീച്ചറെ പോലെയുള്ള, ജസ്റ്റിസ് ഡി. ശ്രീദേവി മേഡത്തെ പോലെയുള്ളവര്‍ വഹിച്ച സ്ഥാനത്ത് ഇരുന്നു എന്നതുതന്നെ ഖേദകരമാണ്’.

Story Highlights: mc josephine, ramya haridas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here