24
Sep 2021
Friday

ടോക്കിയോ ഒളിമ്പിക്‌സ് ഫുട്​ബാള്‍; ഈജിപ്​തിനെ വീഴ്​ത്തി അര്‍ജന്‍റീനക്ക്​ ആദ്യ ജയം, പൊരുതി ജയിച്ച്‌​ ഫ്രാന്‍സ്​

ടോക്യോ, ആഫ്രിക്കന്‍ കരുത്തരായ ഈജിപ്​തിനെ ഏകപക്ഷീയമായ ഒരു ഗോളിന്​ വീഴ്​ത്തി അര്‍ജന്‍റീന ഒളിമ്പിക്‌സ് പ്രതീക്ഷകള്‍ നിലനിര്‍ത്തി. 52ാം മിനിറ്റില്‍ ഫെക്കുണ്ടോ മെദിന നേടിയ ഗോളാണ്​ അര്‍ജന്‍റീനയെ വിജയത്തിലെത്തിച്ചത്​. ഇരുടീമുകളും മത്സരത്തില്‍ തുല്യനിലയിലുള്ള പ്രകടനമാണ്​​ കാഴ്ച വെച്ചത്​. ആദ്യ മത്സരത്തില്‍ ആസ്​ട്രേലിയയോട്​ പരാജയപ്പെട്ട അര്‍ജന്‍റീനക്ക്​ ജയം ആശ്വാസമായി. സ്​പെയിനുമായാണ്​ അര്‍ജന്‍റീനയുടെ അടുത്ത മത്സരം.

അതേസമയം കടുത്ത പോരാട്ടത്തിനൊടുവില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ വെല്ലുവിളി ഫ്രാന്‍സ്​ മറികടന്നു. ഇരു ടീമുകളും കൊണ്ടും കൊടുത്തും മുന്നേറിയ മത്സരത്തില്‍ പിന്നില്‍ നിന്നും പൊരുതിക്കയറിയാണ്​ ഫ്രാന്‍സ്​ ജയം സ്വന്തമാക്കിയത്. 86 മിനിറ്റുവരെ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക്​ ദക്ഷിണാഫ്രിക്ക മുന്നിലായിരുന്നെങ്കിലും 86ാം മിനിറ്റില്‍ പെനല്‍റ്റി​യിലൂടെ ആന്ദ്രേ പിയേര്‍ ഫ്രഞ്ചുപടയെ ഒപ്പമെത്തിച്ചു. 92ാം മിനിറ്റില്‍ തെജി സവാനിയറുടെ ഇടം കാലന്‍ ഷോട്ട്​ ദക്ഷിണാഫ്രിക്കന്‍ വലകുലുക്കിയതോടെയാണ്​ ഫ്രഞ്ചുപട വിജയം സ്വന്തമാക്കിയത്​.

വിവിധ മേഖലക​ളിലായി നടന്ന യോഗ്യത മത്സരങ്ങള്‍ വിജയിച്ചെത്തുന്ന 16 ടീമുകളാണ്​ ഒളിമ്പിക്‌സില്‍ പ​ങ്കെടുക്കുന്നത്​. 23 വയസ്സിന്​ താഴെയുള്ള കളിക്കാരാണ്​ വിവിധ രാജ്യങ്ങള്‍ക്കായി കളിക്കുന്നത്​. ഇതിന്​ മുകളില്‍ പ്രായമുള്ള 3 പേര്‍ക്കും ടീമിലിടം നേടാം. എന്നാല്‍ ക്ലബുകള്‍ ഒളിമ്പിക്‌​സിനായി താരങ്ങളെ റിലീസ്​ ചെയ്യണമെന്ന്​ നിയമമില്ലാത്തതിനാല്‍ തന്നെ സൂപ്പര്‍ താരങ്ങളിലധികവും പ​ങ്കെടുക്കുന്നില്ല. വനിത ഫുട്​ബാളില്‍ ഇത്തരം നിബന്ധനകളില്ല.

Story Highlights:

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top