Advertisement

കുണ്ടറ പീഡനശ്രമ പരാതിക്ക് പിന്നിൽ രാഷ്ട്രീയ പ്രശ്‌നങ്ങളെന്ന് ഡിഐജി

July 26, 2021
Google News 1 minute Read
DGP report kundara case

കുണ്ടറ പീഡനശ്രമ പരാതിക്ക് പിന്നിൽ രാഷ്ട്രീയ പ്രശ്‌നങ്ങളെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ റിപ്പോർട്ട്. പരാതി കൈകാര്യം ചെയ്യുന്നതിൽ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് വീഴ്ച സംഭവിച്ചു. പരാതിയിൽ വിശദമായ പ്രാഥമിക അന്വേഷണം നടന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.

യുവതിയുടേത് ജാമ്യമില്ലാ ആരോപണമായിരുന്നു. എന്നാൽ കൃത്യമായ മൊഴിയോ തെളിവോ അവർ നൽകിയിരുന്നില്ല. അന്വേഷണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയെങ്കിലും തീർപ്പാക്കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ക്രിമിനൽ കേസിൽ പ്രതിയായ പരാതിക്കാരിയുടെ അച്ഛനെ എൻസിപി പുറത്താക്കിയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. റിപ്പോർട്ട് ഡിഐജി, ഡിജിപിക്ക് കൈമാറി.

Read Also: ‘മുൻപും പീഡന പരാതി ഒതുക്കിയിട്ടുണ്ട്’; മന്ത്രി എ. കെ ശശീന്ദ്രനെതിരെ വീണ്ടും പരാതിക്കാരിയുടെ പിതാവ്

പീഡനശ്രമ പരാതിയുമായി കുണ്ടറ സ്വദേശിനിയായ യുവതിയാണ് രംഗത്തെത്തിയത്. മന്ത്രി എ. കെ ശശീന്ദ്രനും യുവതിയുടെ പിതാവും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് പീഡനശ്രമം പുറത്തറിയുന്നത്. എൻസിപി നേതാവ് പ്രതിയായ കേസിൽ പരാതി ഒതുക്കി തീർക്കാനായിരുന്നു മന്ത്രി യുവതിയുടെ പിതാവിനെ വിളിച്ചത്. സംഭവം വിവാദമായതോടെ പീഡന പരാതിയാണെന്ന് അറിഞ്ഞില്ലെന്നും ഇടപെടൽ നടത്തിയില്ലെന്നും വിശദീകരിച്ച് മന്ത്രി രംഗത്തെത്തി. മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി ഉൾപ്പെടെ സ്വീകരിച്ചത്.

Story Highlights: DGP report kundara case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here