Advertisement

പീനട്ട് ബട്ടർ എങ്ങനെ വീട്ടിൽ തയാറാക്കാം

July 26, 2021
2 minutes Read
Homemade Peanut Butter

കുട്ടികൾക്കും മുതിർന്നവർക്കും വളരെയധികം ഇഷ്ടമുള്ള ഒന്നാണ് പീനട്ട് ബട്ടർ. ചപ്പാത്തിക്കും ബ്രഡിനും ഒപ്പം പുരട്ടി കഴിക്കാവുന്ന നേരിയ മധുരമുള്ള, കപ്പലണ്ടിയുടെ പോഷകഗുണങ്ങൾ ഉള്ള ഒരു സ്പ്രെഡ് ആണിത്. ചപ്പാത്തിക്കും മറ്റും പെട്ടെന്ന് ഒരു കറി തയാറാക്കാൻ കഴിഞ്ഞില്ലെങ്കിലോ ബ്രഡ് കഴിക്കാൻ ചീസോ ബട്ടറോ കിട്ടാതെ വന്നാലും ഇനി വിഷമിക്കണ്ട. വീട്ടിൽ അൽപ്പം പീനട്ട് ബട്ടർ ഉണ്ടാക്കിയാൽ മതി. പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ, പീനട്ട് ബട്ടർ കുട്ടികൾക്ക് ഊർജ്ജം നൽകുവാൻ പറ്റിയ മികച്ചൊരു ഭക്ഷണമാണിതെന്ന് പറയാം. ഓർമശക്തി വർധിപ്പിക്കാനും പീനട്ട് ബട്ടർ വളരെ നല്ലതാണ്. പീനട്ട് ബട്ടർ ആരോഗ്യത്തിനും മികച്ചതാണ്. വളരെ എളുപ്പത്തിൽ തന്നെ പീനട്ട് ബട്ടർ നമുക്ക് വീട്ടിൽ തയാറാക്കാൻ സാധിക്കും. ഇനി എങ്ങനെയാണ് ഇത് തയ്യാറാക്കുന്നതെന്ന് നോക്കാം.

Read Also:പീനട്ട് ബട്ടറിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം

ചേരുവകൾ

  • വറുത്ത പീനട്ട് – 2 കപ്പ്
  • തേൻ അല്ലെങ്കിൽ പഞ്ചസാര – 1 – 2 സ്പൂൺ
  • സൺഫ്ലവർ ഓയിൽ – 2 ടേബിൾ സ്പൂൺ
  • വാനില എസ്സൻസ് – 2 തുള്ളി
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

തൊലി കളഞ്ഞ് വറുത്തെടുത്ത് വച്ചിരിക്കുന്ന പീനട്ട് വെള്ളത്തിന്റെ അംശമില്ലാതെ മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക. ശേഷം പൊടിച്ച കപ്പലണ്ടിയിൽ സൺഫ്ലവർ ഓയിലും തേനും ഒരു നുള്ള് ഉപ്പും രണ്ട് തുള്ളി വാനില എസ്സൻസും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം മറ്റൊരു കുപ്പിയിലേക്ക് പകർത്തി ഫ്രിഡ്ജിൽ വച്ചിരുന്നാൽ കേട് വരാതെ സൂക്ഷിക്കാം (ഇതിൽ സൺഫ്ലവർ ഓയിലിന് പകരമായി ബട്ടറോ, വെളിച്ചെണ്ണയോ, വെണ്ണയോ ചേർക്കാവുന്നതാണ്).

Story Highlights: Homemade Peanut Butter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top