സഹകരണ റൂറല്‍ സൊസൈറ്റിയില്‍ വന്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് ഏഴര കിലോ സ്വര്‍ണവും 18000 രൂപയും

പാലക്കാട് ചന്ദ്രാ നഗറില്‍ സഹകരണ സംഘത്തില്‍ വന്‍ കവര്‍ച്ച. മരുത റോഡ് സഹകരണ റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ് ഏഴര കിലോ സ്വര്‍ണവും 18000 രൂപയും കവര്‍ന്നത്. കോയമ്പത്തൂര്‍ – മണ്ണുത്തി ദേശീയപാതയോരത്താണ് മരുത റോഡ് സഹകരണ റൂറല്‍ സൊസൈറ്റി ഓഫീസ്.
Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ബിനാമി പണമുപയോഗിച്ച് പ്രതികൾക്ക് കൊച്ചിയിലും ബിസിനസ്
ഇന്ന് ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം പൊലീസിനെ അറിയിച്ചത്. ഷട്ടറിന്റെ പൂട്ടു തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്ത ശേഷമാണ് സ്വര്‍ണ കവര്‍ച്ച. ലോക്കറിലെ ഇരുമ്പ് പാളികള്‍ മുറിച്ചാണ് മോഷണം നടത്തിയത്. പ്രൊഫഷണല്‍ സംഘമാണ് മോഷണത്തിന് പിന്നിലെന്നും വിവരം.
സിസിടിവിയുടെ കേബിളുകള്‍, അലാറം കേബിളുകള്‍ എന്നിവ മുറിച്ച നിലയിലാണ്. സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്ന മെമ്മറി കാര്‍ഡും നഷ്ടപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. ശനി, ഞായര്‍ ദിവസങ്ങളിലാകാം മോഷണമെന്നാണ് നിഗമനം. വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. പണയം വച്ച സ്വര്‍ണമാണ് നഷ്ടമായത്.
Story Highlights: Massive robbery Co-operative Rural Society loss 7.5 kg gold and 18,000
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here