Advertisement

പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍; കേന്ദ്രസര്‍ക്കാരല്ല തീരുമാനം കൈക്കൊള്ളണ്ടത് എന്ന് മന്ത്രി

July 26, 2021
Google News 2 minutes Read

ലോകസഭയില്‍ ചോദ്യത്തോരവേളയില്‍ ഇന്ധനങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്ന വിഷയത്തില്‍ കേന്ദ്രം നയം വ്യക്തമാക്കി. വിഷയത്തില്‍ തീരുമാനം കൈകൊള്ളെണ്ടത് ജിഎസ്ടി കൗണ്‍സിലാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കും നിര്‍ദേശത്തിനും പ്രസക്തി ഇല്ലെന്ന് മന്ത്രി ഹര്‍ദ്ദീപ് സിംഗ് പുരി അറിയിച്ചു. പെട്രോളിയം മന്ത്രി ലോകസഭയെ രേഖാമൂലം ആണ് കാര്യം അറിയിച്ചത്.

അതേസമയം പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രതിപക്ഷ ബഹളത്തില്‍ തടസപ്പെട്ടു. ലോകസഭയിലും രാജ്യസഭയിലും ഫോണ്‍ചോര്‍ത്തല്‍, കാര്‍ഷിക നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രതിഷേധത്തിന് കാരണമായത്. രണ്ട് ദിവസത്തെ ഇടവേളയ്ക്കും പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാനായില്ല.

Read Also: പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ഹര്‍ജി; ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

അടിയന്തരപ്രമേയത്തിന് സഭ ചേര്‍ന്നപ്പോള്‍ തന്നെ ഇരുസഭാധ്യക്ഷന്മാരും അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്നായിരുന്നു പ്രതിഷേധം. രാജ്യസഭയില്‍ ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാന്‍ അനുവദിക്കാം എന്ന സര്‍ക്കാര്‍ വാഗ്ദാനവും പ്രതിപക്ഷം ചെവി കൊണ്ടില്ല. നടുത്തളത്തിലിറങ്ങിയ അംഗങ്ങള്‍ പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു.

പാര്‍ലമെന്റ് സ്തംഭനം തുടര്‍ച്ചയായ സാഹചര്യത്തില്‍ ഇരു സഭാധ്യക്ഷന്മാരും ഇന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തും. ഇപ്പോഴത്തെ സാഹചര്യത്തില്‍ സഭയില്‍ വോട്ടെടുപ്പ് ഇല്ലാത്ത ചര്‍ച്ച അനുവദിക്കാം എന്ന വാഗ്ദാനം ആകും സഭാധ്യക്ഷന്മാര്‍ പ്രതിപക്ഷത്തിന് മുന്നില്‍ വയ്ക്കുക.

Story Highlights: Petrol diesel in GST minister said decision not taken by central government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here