പൊലീസുമായി തർക്കം; പെൺകുട്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ചടയമംഗലത്ത് പൊലീസ് നടപടി ചോദ്യം ചെയ്ത പതിനെട്ട് വയസുകാരിക്കെതിരെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ബാങ്കിന് മുന്നിൽ ക്യൂ നിന്ന വ്യക്തിക്കെതിരെ പിഴ ചുമത്തിയ നടപടിയെ ചോദ്യം ചെയ്തതിനാണ് പെൺകുട്ടിക്കെതിരെ കേസെടുത്തത്. സംഭവം വിവാദമായതോടെ ഈ കേസ് ഒഴിവാക്കി കൊവിഡ് ലംഘനത്തിന് മാത്രമെടുത്ത കേസ് നിലനിർത്തി.
ചടയമംഗലത്തെ ഇന്ത്യൻ ബാങ്കിന് മുന്നിൽ വൃദ്ധനുമായി പൊലീസ് തർക്കിക്കുന്നത് കണ്ടാണ് ഇടക്കുപാറ സ്വദേശി വിഷയത്തിൽ ഇടപെട്ടത്.
പിഴയടയ്ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പൊലീസും വൃദ്ധനും തമ്മിലുള്ള തർക്കം. ഇത് ചോദ്യം ചെയ്തതിന് പെൺകുട്ടിക്കെതിരെയും പൊലീസ് പിഴ ചുമത്തി. കൊവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന് കാണിച്ചായിരുന്നു നടപടി.
തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി. സാമൂഹിക അകലം പാലിക്കാത്ത പൊലീസിനെതിരെയും പിഴ ചുമത്തണമെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് കാണിച്ച് പെൺകുട്ടിക്കെതിരെ കേസെടുത്തത്. സംഭവത്തിൽ പരാതിയുമായി പെൺകുട്ടി യുവജന കമ്മീഷനെ സമീപിച്ചു.
സംഭവം വിവാദമായതോടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസ് പൊലീസ് ഒഴിവാക്കി.
Story Highlights: chadayamangalam girl police issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here