മിക്കി ആർതർ പരിശീലകനായാൽ ആ ടീം മുടിയും: ഡാനിഷ് കനേരിയ

ശ്രീലങ്കൻ പരിശീലകൻ മിക്കി ആർതർക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ്റെ മുൻ താരം ഡാനിഷ് കനേരിയ. മിക്കി ആർതർ പരിശീലകനായാൽ ആ ടീം മുടിയും എന്ന് കനേരിയ ആരോപിച്ചു. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് മുൻ പാക് പരിശീലകൻ കൂടിയായ ആർതർക്കെതിരെ കനേരിയ രംഗത്തെത്തിയത്. ( Danish Kaneria Mickey Arthur )
“സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് കനേരിയ പറയും. അതിനു പകരം എതിരാളികളെ നേരിടാൻ തന്ത്രം മെനയുകയാണ് വേണ്ടത്. ഇത് സമൂഹമാധ്യമങ്ങളുടെ ലോകമാണ്. ബയോ ബബിളിലുള്ള താരങ്ങൾ സ്വാഭാവികമായും അവ ഉപയോഗിക്കും. ഒരു പരിശീലകനെന്ന നിലയിൽ നിങ്ങളെന്ത് ചെയ്തു. ഒരു തോൽവിക്ക് ശേഷം അവരോട് കയർക്കുകയല്ല, യുവതാരങ്ങളെ മികച്ച താരങ്ങളാക്കി മാറ്റുകയാണ് വേണ്ടത്. മിക്കി ആർതർ പരിശീലകനായാൽ ആ ടീം മുടിയും.”- കനേരിയ പറഞ്ഞു.
Read Also: ശ്രീലങ്കക്കെതിരെ പരമ്പര നേടാനൊരുങ്ങി ഇന്ത്യ;മത്സരം രാത്രി 8 ന്
ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ ടീമുകളെക്കൂടി പരിശീലിപ്പിച്ചിട്ടുള്ള മിക്കി 2019 ലോകകപ്പിനു ശേഷമാണ് ശ്രീലങ്കൻ പരിശീലകനായി സ്ഥാനമേറ്റത്. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനു ശേഷം ക്യാപ്റ്റൻ ദാസുൻ ശനകയുമായി ഗ്രൗണ്ടിൽ വച്ച് നടത്തിയ വാഗ്വാദം വിവാദമായിരുന്നു.
അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ ടി-20 പരമ്പര നേടാൻ ഇന്ത്യ ഇന്ന് ഇറങ്ങും. ആദ്യ മൽസരത്തിൽ ഇന്ത്യ ശ്രീലങ്കയെ 38 റൺസിന് തോൽപ്പിച്ചിരുന്നു. ഇന്ത്യ.ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ ഇടം നേടിയ പൃഥ്വി ഷാ, സൂര്യ കുമാർ യാദവ് എന്നിവരെ ഇന്നത്തെ മത്സരത്തിൽ മാറ്റുമോ എന്ന് കണ്ടറിയണം. ഇന്നത്തെ മത്സരത്തിൽ കളിപ്പിച്ചതിനു ശേഷം അവസാന മത്സരത്തിൽ ഇരുവർക്കും ടീം വിശ്രമം അനുവദിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. രാത്രി ഇന്ത്യൻ സമയം എട്ട് മണിക്ക് കൊളബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ആണ് മത്സരം.
ആദ്യ മത്സരത്തിൽ ബൗളർമാരുടെ മികവിലായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യ മുന്നോട്ടുവെച്ച 165 റൺസിന് മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക 18.3 ഓവറിൽ 126 റൺസിനു എല്ലാവരും പുറത്തായി. ശ്രീലങ്കയ്ക്കായി ചരിത അസരങ്ക 26 പന്തിൽ 44 റൺസുമായി മികച്ച പ്രകടനം നടത്തി. 3.3 ഓവറിൽ 22 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറാണ് മാൻ ഓഫ് ദ മാച്ച്. ദീപക് ചാഹർ രണ്ടു വിക്കറ്റ് നേടി.
Story Highlights: Danish Kaneria criticizes Mickey Arthur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here