ശ്രീലങ്കക്കെതിരെ പരമ്പര നേടാനൊരുങ്ങി ഇന്ത്യ;മത്സരം രാത്രി 8 ന്

ശ്രീലങ്കയ്‌ക്കെതിരായ ടി 20 പരമ്പര നേടാന്‍ ഇന്ത്യ ഇന്ന് ഇറങ്ങും.ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയെ 38 റണ്‍സിന് തോല്‍പ്പിച്ചിരുന്നു ഇന്ത്യ.ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ ഇടം നേടിയ ഷാ,സൂര്യ കുമാര്‍ യാദവ് എന്നിവരെ ഇന്നത്തെ മത്സരത്തില്‍ മാറ്റുമോ എന്ന് കണ്ടു അറിയണം.ഇന്നത്തെ മത്സരത്തില്‍ കളിച്ചതിനു ശേഷം അവസാന മത്സരത്തില്‍ ഇരുവര്‍ക്കും ടീം വിശ്രമം അനുവദിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ട് മണിക്ക് കൊളബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കാന്‍ പോകുന്നത്.മലയാളി താരം ആയ സഞ്ചു സാംസന് തന്‍റെ പ്രതിഭ തെളിയിക്കാന്‍ പറ്റിയ ഇതിലും മികച്ച അവസരം വേറെ ഇല്ല.
എന്നാൽ ആദ്യ മത്സരത്തില്‍ ബൗളര്‍മാരുടെ മികവില്‍ ഇന്ത്യ 38 റണ്‍സിന്റെ ജയം സ്വന്തമാക്കി. ഇന്ത്യ മുന്നോട്ടുവെച്ച 165 റണ്‍സിന് മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക 18.3 ഓവറില്‍ 126 റണ്‍സിനു എല്ലാവരും പുറത്തായി. ശ്രീലങ്കയ്ക്കായി ചരിത അസരങ്ക 26 പന്തില്‍ 44 റണ്‍സുമായി മികച്ച പ്രകടനം നടത്തി. 3.3 ഓവറില്‍ 22 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് മാന്‍ ഓഫ് ദ മാച്ച്. ദീപക് ചാഹര്‍ രണ്ടു വിക്കറ്റ് നേടി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here