Advertisement

മൂസ്‌പെറ്റ് ബാങ്കില്‍ പണം പിന്‍വലിക്കാന്‍ നിക്ഷേപകരുടെ തിരക്ക്; സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ബാങ്ക് അധികൃതര്‍

July 27, 2021
Google News 2 minutes Read
moospet bank fraud

ക്രമക്കേട് വിവരങ്ങള്‍ പുറത്തുവന്ന തൃശൂര്‍ മൂസ്‌പെറ്റ് ബാങ്കില്‍ പണം പിന്‍വലിക്കാന്‍ നിക്ഷേപകരുടെ തിരക്ക്. സാമ്പത്തിക പ്രതിസന്ധിയില്ലെന്നും പണം പിന്‍വലിക്കാനെത്തുന്ന നിക്ഷേപകര്‍ക്ക് ആവശ്യപ്പെടുന്ന തുക നല്‍കുന്നുണ്ടെന്നും ബാങ്ക് അധികൃതര്‍( moospet bank trissur ) അറിയിച്ചു. അതിനിടെ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാങ്കിലേക്ക് മാര്‍ച്ച് നടത്തി.

മൂസ്‌പെറ്റ് ബാങ്കിലെ ക്രമക്കേട് കഴിഞ്ഞ ദിവസം ട്വന്റിഫോര്‍ പുറത്തുവിട്ടിരുന്നു. ബാങ്ക് 13 കോടി നഷ്ടത്തിലാണെന്നായിരുന്നു ഓഡിറ്റ് റിപ്പോര്‍ട്ട്. ഭൂമിയുടെ മതിപ്പ് വില കൂട്ടി നല്‍കി വായ്പ അനുവദിച്ചതാണ് നഷ്ടത്തിനിടയാക്കിയത്. വിവരം പുറത്തുവന്നതോടെ ആശങ്കയിലായ നിക്ഷേപകര്‍ തുക പിന്‍വലിക്കാനായി ബാങ്കിലേക്കെത്തി. കൂടുതല്‍ ആളുകള്‍ എത്തിയതോടെ പണം പിന്‍വലിക്കുന്നതില്‍ ബാങ്ക് നിയന്ത്രണമേര്‍പ്പെടുത്തി. ടോക്കണ്‍ അടിസ്ഥാനത്തിലാണ് നിലവില്‍ പണം തിരികെ നല്‍കുന്നത്. പ്രതിസന്ധി ഇല്ലെന്നും നിക്ഷേപകര്‍ക്ക് അവരാവശ്യപ്പെട്ട പണം പിന്‍വലിക്കാന്‍ തടസമില്ലെന്നും ബാങ്ക് ഭരണസമിതി അറിയിച്ചു.

അതേസമയം മൂസ്‌പെറ്റ് സഹകരണ ബാങ്കിലെ തട്ടിപ്പില്‍ അന്വേഷണവും നടപടിയും ആവശ്യപ്പെ
ട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സിപിഐഎം നിയന്ത്രണത്തിലുള്ള ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ തന്നെ ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിട്ടും സംഘടനാ നടപടിയോ സര്‍ക്കാര്‍ നടപടിയോ ഉണ്ടായില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.
13കോടിയുടെ നഷ്ടത്തിലേക്ക് ബാങ്ക് കൂപ്പുകുത്തിയതായി സഹകരണ രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവര്‍ത്തന പരിധിക്ക് പുറത്ത് വായ്പ നല്‍കിയെന്നും ഭരണ സമിതി അംഗങ്ങളും ബന്ധുക്കളും വായ്പ തരപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമി വില ഉയര്‍ത്തിക്കാട്ടി വായ്പ സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

Read Also: തൃശൂരിൽ വീണ്ടും സഹകരണ ബാങ്ക് കൊളള; ബാങ്ക് കൂപ്പുകുത്തിയത് 13 കോടിയുടെ നഷ്ടത്തിലേക്ക്; 24 Exclusive

മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബാങ്കാണ് മൂസ്പെറ്റ് സര്‍വീസ് സഹകരണ ബാങ്ക്. 2014-2015 സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 38 ലക്ഷം രൂപയാണ്. എന്നാല്‍ മൂന്ന് വര്‍ഷത്തിനിടിയില്‍ (2018-19) സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് 38 കോടി നഷ്ടത്തിലാണെന്ന് സഹകരണ രജിസ്ട്രാര്‍ പറയുന്നു. ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്ക് പുറത്തുള്ള ആളുകളെ അഗംത്വം നല്‍കി അവര്‍ക്ക് നിര്‍ലോഭമായി വായ്പ നല്‍കിയായിരുന്നു ക്രമക്കേട്. ഇത്തരം വായ്പകള്‍ തിരിച്ചടച്ചിട്ടില്ല. ഭൂമിയുടെ മതിപ്പ് വില പെരുപ്പിച്ച് കാണിച്ചാണ് വായ്പ നല്‍കിയിരിക്കുന്നത്. ഭൂമി വില നിര്‍ണയിക്കുന്നത് ബാങ്ക് ഭരണ സമിതിയിലെ രണ്ടംഗങ്ങളാണ്. അവര്‍ തന്നെ അവരുടെ ബന്ധുക്കള്‍ക്ക് വേണ്ടി ഭൂമിയുടെ മതിപ്പ് വില പെരുപ്പിച്ച് കാണിച്ച് വലിയ തുക വായ്പ നല്‍കി. ഈ വായ്പകളും തിരിച്ചടച്ചിട്ടില്ല.

Story Highlights: moospet bank trissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here