കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന് ആനുകൂല്യങ്ങള്‍; സര്‍ക്കുലര്‍ പുറത്തിറക്കി പാലാ രൂപത

പ്രസവം പ്രോത്സാഹിപ്പിക്കുന്ന വിവാദ പോസ്റ്റ് പിന്‍വലിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പാലാ രൂപത. കൂടുതല്‍ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമെന്നാണ് പാലാ രൂപതയുടെ പ്രഖ്യാപനം. ഇക്കാര്യം വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചിരുന്നു. പ്രതിസന്ധി കാലത്ത് കുടുംബങ്ങള്‍ക്ക് ആശ്വാസം പകരാനാണ് തീരുമാനമെന്ന് പാലാ രൂപത സര്‍ക്കുലര്‍ ഇറക്കിക്കൊണ്ട് അറിയിച്ചു.( palai diocese)
മൂന്ന് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പും സൗജന്യ പ്രസവവുമായിരുന്നു പ്രഖ്യാപനം. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ജോലി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പിന്തുണ പ്രഖ്യാപിക്കുന്ന നിലപാടാണ് പാലാ രൂപത വ്യക്തമാക്കിയിരിക്കുന്നത്. 2000ത്തിന് ശേഷം വിവാഹിതരായ പാലാ രൂപതാ അംഗങ്ങളായ ദമ്പതികള്‍ക്ക് അഞ്ചോ അതില്‍ കൂടുതലോ കുട്ടികളുണ്ടെങ്കില്‍ ഓരോ മാസവും 1500 സാമ്പത്തിക സഹായം, 2021 ആഗസ്റ്റ് മുതല്‍ പാലാ രൂപതയുടെ ഫാമിലി അപ്പോസ്റ്റലേറ്റുവഴി ലഭിക്കും.
പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത്. അഞ്ച്കുട്ടികളുണ്ടെങ്കില്‍ വലിയ ഓഫറുകളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നതെന്ന് പോസ്റ്റില്‍ പറയുന്നു. 2000ത്തിന് ശേഷം വിവാഹം കഴിച്ചവര്‍ക്ക്അഞ്ചില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ പ്രതിമാസം 1500 രൂപ ലഭിക്കും.
നാലാമതായും തുടര്‍ന്നുമുണ്ടാകുന്ന കുട്ടിക്ക് പാലായിലെ സെന്റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം ലഭിക്കും. ഒരു കുടുംബത്തില്‍ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ രൂപതയ്ക്ക് കീഴിലെ മാര്‍ സ്ലീവ മെഡിസിറ്റി സൗജന്യമായി നല്‍കും. പാലാ രൂപതയുടെ കുടുംബ വര്‍ഷം 2021ന്റെ ഭാഗമായാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്. അഞ്ചിലധികം കുട്ടികളുള്ള ദമ്പതികളില്‍ ഒരാള്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ചേര്‍പ്പുങ്കലിലുള്ള മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ജോലികളിലും മുന്‍ഗണന ലഭിക്കും.
Read Also: പ്രസവം പ്രോത്സാഹിപ്പിക്കുന്ന വിവാദ പോസ്റ്റ് പിന്‍വലിച്ച് പാലാ രൂപത
നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ രൂപതയ്ക്ക് കീഴിലെ മാര്‍ സ്ലീവ മെഡിസിറ്റി സൗജന്യമായി നല്‍കുമെന്നുമായിരുന്നു രൂപതാ പ്രഖ്യാപനങ്ങള്‍
Story Highlights: palai diocese
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here