Advertisement

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമം; കായികാധ്യാപകൻ അറസ്റ്റിൽ

July 27, 2021
Google News 1 minute Read
sports teacher arrested unnatural sex

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമം; കായികാധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച കായികാധ്യാപകൻ അറസ്റ്റിൽ. കുറ്റിച്ചൽ പരുത്തിപ്പള്ളി സ്‌കൂളിലെ അധ്യാപകൻ ചന്ദ്രദേവ് ആണ് അറസ്റ്റിലായത്.

Read Also: പോക്‌സോ കേസ് പ്രതിയായ കായിക അധ്യാപകന് സസ്‌പെൻഷൻ

ഒൻപതാം ക്ലാസ് വിദ്യാർഥിയെ സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് ലോഡ്ജിൽ വിളിച്ച് വരുത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. വിദ്യാർഥിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നെയ്യാർ ഡാം പൊലീസ് കേസെടുത്തത്. ആറ്റിങ്ങലിൽ നിന്നാണ് ചന്ദ്ര ദേവിനെ അറസ്റ്റ് ചെയ്തത്.

നേരത്തെ പാങ്ങോട് പൊലീസും ഇയാൾക്കെതിരെ സമാന സംഭവത്തിൽ കേസെടുത്തിരുന്നു. മറ്റൊരു വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയെ തുടർന്നായിരുന്നു കേസ്. നെയ്യാർ ഡാം പൊലീസിന്റേത് ചന്ദ്രദേവിനെതിരായ രണ്ടാം കേസായതുകൊണ്ട് തന്നെ അത്യന്തം ഗൗരവമായാണ് പൊലീസ് കേസ് കണക്കാക്കുന്നത്.

Story Highlights: sports teacher arrested unnatural sex

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here