മുളന്തുരുത്തിയിൽ യുവാവിനെ കൊന്ന കേസ്; മൂന്ന് പേർ അറസ്റ്റിൽ

എറണാകുളം മുളന്തുരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ചോറ്റാനിക്കര സ്വദേശികളായ ശരത്, മിഥുൻ, അതുൽ എന്നിവരാണ് അറസ്റ്റിലായത്. ലഹരി മാഫിയകൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
Read Also:മുളന്തുരുത്തിയിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്. ഇച്ചിരവയലിൽ ജോജിയാണ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ മൂന്നംഗ സംഘം ജോജിയെ വെട്ടുകയായിരുന്നു. ജോജിയുടെ കഴുത്തിനും നെഞ്ചിനുമാണ് വെട്ടേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ജോജി മരിച്ചത്. ആക്രമണം തടയുന്നതിനിടെ പിതാവ് മത്തായിക്കും വെട്ടേറ്റു. കാലിന് ഗുരുതര പരുക്കേറ്റ മത്തായിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. കൃത്യത്തിന് ശേഷം ഒരു ബൈക്കും വടിവാളുകളും ഉപേക്ഷിച്ചാണ് പ്രതികൾ രക്ഷപ്പെട്ടത്.
Story Highlights: three arrested mulanthuruthi murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here