Advertisement

യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് ചർച്ചനടത്തും

July 28, 2021
Google News 2 minutes Read
antony blinken narendra modi

യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് ചർച്ചനടത്തും. കാലാവസ്ഥാ വ്യതിയാനം, കൊവിഡ് എന്നീ വിഷയങ്ങൾക്കൊപ്പം അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളും ഇരുവരും ചർച്ച ചെയ്യും എന്നാണ് വിവരം. പ്രതിരോധം, സുരക്ഷ, തീവ്രവാദ വിരുദ്ധ പോരാട്ടം, മനുഷ്യാവകാശം എന്നീ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശതമാക്കുന്ന കാര്യത്തിലും ആശയ വിനിമയം നടക്കും. (antony blinken narendra modi)

അതേസമയം പെഗസിസ് ഫോൺ ചോർത്തൽ വിവാദം ആളിപ്പടരുന്നതിനിടെ വിഷയം ഇന്ത്യൻ സർക്കാർ പ്രതിനിധികളുമായി ചർച്ച ചെയ്യുമെന്ന് അമേരിക്ക സൂചിപ്പിച്ചിരുന്നു. വിഷയത്തിൽ ഇന്ത്യയുടെ നിലപാട് യുഎസ് വിദേശകാര്യ സെക്രട്ടറി ആരായും. നിലവിലെ സാഹചര്യത്തിൽ ഈ വിഷയത്തിൽ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ഏറെ ചർച്ചകൾക്ക് വഴി തെളിക്കും.

ഇന്നലെ പെഗസിസ് ഫോൺ ചോർത്തൽ പുതിയ പട്ടിക പുറത്ത് വന്നിരുന്നു. തമിഴനാട്ടിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകരുടെയും, രാഷ്ട്രീയക്കാരുടെയും ഫോൺ നമ്പറുകൾ ചോർത്തിയതായി വെളിപ്പെടുത്തൽ.

Read Also: പെഗസിസ് ഫോൺ ചോർത്തൽ പുതിയ പട്ടിക പുറത്ത്

നാം തമിഴർ കച്ചി നേതാവ് തിരുമുരുകൻ ഗാന്ധി, തന്തൈ പെരിയാർ ദ്രാവിഡർ കഴകം നേതാവ് കെ രാമകൃഷ്ണൻ, ദ്രാവിഡർ കഴകം ട്രഷറർ കുമരേശൻ എന്നിവരുടെ പേരുകൾ പട്ടികയിലുണ്ട്. നാം തമിഴർ കച്ചി നേതാവ് സീമനും പട്ടികയിലുണ്ട്. 2018 ലാണ് ഇവരുടെ പേരുകൾ പട്ടികയിൽ ഇടം പിടിച്ചതെന്നും പെഗസിസ് പ്രൊജക്ട് അറിയിച്ചു.

നേരത്തെ പുറത്ത് വന്ന പട്ടികയിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ പേരും ഉൾപ്പെട്ടിരുന്നു. റഫാൽ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് ഫ്രാൻസുമായി ചർച്ച നടത്തുകയും ഇന്ത്യയിലെ പദ്ധതിയുടെ പങ്കാളിയായി റിലയൻസിനെ ഉൾപ്പെടുത്തുകയും ചെയ്ത സമയത്തെ കോളുകളാണ് ചോർന്നത് എന്നാണ് വിവരം. അതേസമയം, ഇപ്പോൾ അനിൽ അംബാനി ഈ നമ്പർ ഉപയോഗിക്കുന്നുണ്ടോ എന്നത് വ്യക്തമല്ല.

അതിന് മുൻപ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, ടിഎംസി നേതാവ് അഭിഷേക് ബാനർജി തുടങ്ങിയവർ പട്ടികയിലുണ്ടെന്ന വിവരം പുറത്ത് വന്നിരുന്നു.

ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്വയർ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തൽ പുറത്ത് വന്നത്.

Story Highlights: antony blinken meet narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here