ചക്കരപ്പറമ്പ് സ്ത്രീധന പീഡനം; ആദ്യഭാര്യയ്ക്കും സമാന അനുഭവം; സഹോദരന്റെ വെളിപ്പെടുത്തല്‍ ട്വന്റിഫോറിനോട്

കൊച്ചി ചക്കരപ്പറമ്പ് സ്ത്രീധന പീഡനക്കേസിലെ പ്രതി ജിപ്‌സന്റെ ആദ്യ ഭാര്യയും നേരിടേണ്ടിവന്നത് അതിക്രൂരപീഡനമെന്ന് വെളിപ്പെടുത്തല്‍. ജിപ്‌സനെ എതിര്‍ത്താല്‍ ഭക്ഷണം പോലും നല്‍കാതെ സഹോദരിയെ മര്‍ദിച്ചിരുന്നുവെന്ന് ആദ്യ ഭാര്യയുടെ സഹോദരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ക്രൂരപീഡനം ആണ് അനുഭവിക്കേണ്ടി വന്നത്.
ചക്കരപറമ്പിലെ യുവതി വിവരിച്ചതിന് സമാന ആരോപണമാണ് ജിപ്‌സന്റെ ആദ്യ ഭാര്യയുടെ കുടുംബവും ഉന്നയിക്കുന്നത്. ഒരു വര്‍ഷം സഹോദരി സഹിച്ചു, ഇപ്പോള്‍ പരാതിപ്പെട്ട കുട്ടി മൂന്ന് മാസവും. സഹോദരിയുടെ നട്ടെല്ല് ചവിട്ടിയൊടിച്ചിരുന്നു. ഭക്ഷണം നല്‍കാതെ മര്‍ദിക്കും. രണ്ടാമത്തെ ഭാര്യയോട് പറഞ്ഞ അതേ വാക്കുകളാണ് തന്‍റെ സഹോദരിയോടും പറഞ്ഞിരുന്നത്. ജിപ്‌സന് വേണ്ടി പരാതി ഒത്തുതീര്‍പ്പാക്കാന്‍ തങ്ങളേയും സമീപിച്ചത് അയാളുടെ സുഹൃത്തായ വൈദികനാണെന്നും ആദ്യ ഭാര്യയുടെ സഹോദരന്‍ വെളിപെടുത്തി. ഡിജിറ്റല്‍ തെളിവില്ലാത്തതിനാല്‍ പരാതിപ്പെട്ടിട്ടും കാര്യമുണ്ടായില്ലെന്നും മുന്‍ഭാര്യ സഹോദരന്‍ പറഞ്ഞു.
അതേസമയം ജിപ്‌സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ജിപ്‌സനും കുടുംബവും ഒളിവിലാണെന്നാണ് എറണാകുളം നോര്‍ത്ത് പൊലീസിന്റെ വിശദീകരണം.
Read Also: ചക്കരപ്പറമ്പ് സ്ത്രീധന പീഡനക്കേസ്; ഇടപെട്ട് വനിതാ കമ്മീഷന്‍
പീഡനക്കേസില്‍ വനിതാ കമ്മീഷന്‍ ഇടപെട്ടിരുന്നു. കുടുംബം പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. കേസില്‍ യുവതിക്കും പിതാവിനും എതിരെയാണ് അക്രമം നടന്നത്. വനിതാ കമ്മീഷന്‍ അംഗങ്ങള്‍ യുവതിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. പച്ചാളം സ്വദേശിയും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ ജിക്‌സന് എതിരെയാണ് പരാതി. ജിക്സന് എതിരെ ആദ്യം പൊലീസ് ചുമത്തിയത് ദുര്‍ബലമായ വകുപ്പുകള്‍ ആയിരുന്നുവെന്നും വിവരം.
സ്വര്‍ണം നല്‍കാത്തതിനാല്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച ജിക്‌സന്‍ ഭാര്യാ പിതാവിന്റെ കാല് തല്ലിയൊടിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ഭാര്യാപിതാവിനെ ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയെന്നും വിവരം. ഭാര്യയ്ക്കും ക്രൂരമായ ശാരീരിക പീഡനമാണ് ഇയാളില്‍ നിന്ന് ഏല്‍കേണ്ടി വന്നിരുന്നത്. ഭര്‍തൃമാതാപിതാക്കളും ഉപദ്രവത്തിന് കൂട്ടുനിന്നു.
കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് പൗരസമിതിയും നേരത്തെ ആരോപിച്ചിരുന്നു. തേവര പള്ളി വികാരി നിബിന്‍ കുര്യാകോസാണ് വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്. രണ്ടാം വിവാഹമായതിനാല്‍ 31കാരി പീഡനവിവരം പുറത്തുപറഞ്ഞിരുന്നില്ല. പള്ളി വികാരിയും കാര്യം അറിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചു. പരാതി കൊടുത്തിട്ടും പൊലീസ് നടപടി വൈകുന്നുവെന്ന് കാര്യം അറിയിച്ച് കമ്മീഷണര്‍ക്കും കത്ത് നല്‍കിയിരുന്നു.
Story Highlights: Chakkarapparambu dowry harassment Similar experience to first wife
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here