ധൻബാദ് അഡിഷണൽ ജില്ലാ ജഡ്ജി കൊല്ലപ്പെട്ട നിലയിൽ; അന്വേഷണം ഊർജിതമാക്കി പൊലീസ്

ജാർഖണ്ഡിലെ ധൻബാദിൽ അഡിഷണൽ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ. പ്രഭാത നടത്തത്തിനിറങ്ങിയ ജഡ്ജി ഉത്തം ആനന്ദിനെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ കൊലപാതകമടക്കം സംശയങ്ങൾ ഉയർന്നിട്ടുണ്ട്.
ജഡ്ജിയെ ഇടിച്ചുതെറിപ്പിച്ച ശേഷം രക്ഷപ്പെട്ട വാഹനത്തെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഉത്തം ആനന്ദ് പരിഗണിച്ച പ്രധാന കേസുകളുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. രാഷ്ട്രീയ ബന്ധമുള്ള ചില കൊടും ക്രിമിനലുകൾക്ക് അടുത്തകാലത്ത് ഉത്തം ആനന്ദ് ജാമ്യം നിഷേധിച്ച വിവരവും പുറത്തുവന്നിട്ടുണ്ട്.
Story Highlights: Dhanbad district judge killed in road accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here