Advertisement

രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കൂടി; 43,654 പുതിയ രോഗികള്‍

July 28, 2021
Google News 1 minute Read
india covid cases

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,654 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 640 പേര്‍ മരിച്ചു. ഇതോടെ ആകെ മരണനിരക്ക് 4,22,022 ആയി ഉയര്‍ന്നു.( india covid cases )

41,54,72,455 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. 3,99,436 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 41,678 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ആകെ രോഗമുക്തി നിരക്ക് 3,06,63,147ആയി. 46,09,00,978 ആളുകളില്‍ ഇതിനോടകം കൊവിഡ് പരിശോധന നടത്തിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി. പ്രതിദിന രോഗികളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 47 ശതമാനമാണ് വര്‍ധനവുണ്ടായത്.

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കേസുകളില്‍ പകുതിയും കേരളത്തിലാണെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ കേരളത്തിലെ രോഗവ്യാപനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി രംഗത്തെത്തി. 50 ദിവസത്തിനിടയില്‍ പ്രതിദിന രോഗികള്‍ ഇരുപതിനായിരം കൂടി കടക്കുന്ന ഏക സംസ്ഥാനമാണ് കേരളം. കേരളത്തിലെ മരണനിരക്ക് ആശ്വസിക്കാവുന്ന തോതിലാണെങ്കിലും വൈറസിന്റെ അതിവേഗ വ്യാപനം ആശങ്കയക്ക് ഇടയാക്കുന്നു. രാജ്യത്ത് രോഗവ്യാപനം രൂക്ഷമായ 22 ജില്ലകളില്‍ ഏഴെണ്ണം കേരളത്തിലാണ് . മണിപ്പൂര്‍, മേഘാലയ, മഹാരാഷ്ട്ര, സംസ്ഥാനങ്ങളിലാണ് മറ്റു ജില്ലകള്‍. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നു നില്‍ക്കുകയാണ്.

Read Also: ആശുപത്രി കെട്ടിടത്തില്‍ പരീക്ഷ: കൊവിഡ് ചട്ടം ലംഘിച്ച് എംജി സര്‍വകലാശാല; 24 എക്‌സ്‌ക്ലൂസിവ്

അതേസമയം പരീക്ഷണ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കൊവിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു. ബക്രീദ് ഇളവുകള്‍ നല്‍കിയതാണ് കേരളത്തില്‍ രോഗവ്യാപനത്തിന് കാരണമെന്ന് ബിജെപി കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് ബിജെപി കേന്ദ്ര നേതാക്കള്‍ കേരളത്തിലെ രോഗവ്യാപനത്തില്‍ വിമര്‍ശനമുന്നയിച്ചത്.

Story Highlights: india covid cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here