Advertisement

കെ വി തോമസ് സിപിഐഎം ആസ്ഥാനത്ത്; യെച്ചൂരിയെ കണ്ടു

July 28, 2021
0 minutes Read
KV Thomas at CPI (M) headquarters saw Sithram Yechury

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെ വി തോമസ് ഡല്‍ഹിയിലെ എകെജി സെന്ററിലെത്തി. അദ്ദേഹം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. രണ്ട് മാസം മുന്‍പ് യെച്ചൂരിയെ കണ്ടിരുന്നതായി അദ്ദേഹം പറഞ്ഞു. ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. ഇപ്പോള്‍ നേരത്തെ ഉറപ്പില്ല ചെയ്ത കൂടിക്കാഴ്ചയാണ് ഉണ്ടായതെന്നും ആവശ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും കെ വി തോമസ്.

കഥയുണ്ടാക്കേണ്ടതില്ല. യെച്ചൂരിയുമായി വ്യക്തിപരമായ ബന്ധമാണെന്നും കെ വി തോമസ് പറഞ്ഞു. ദേശീയ രാഷ്ട്രീയമാണ് സംസാരിച്ചത്. പട്ടിണി, തൊഴിലില്ലായ്മ എന്നിവ നേരിടാന്‍ എന്താണ് മാര്‍ഗമെന്നും ആരാഞ്ഞു. ബിജെപിക്ക് എതിരായ ഫൈറ്റാണ് മുഖ്യവിഷയം. അതിലൊരു തീരുമാനത്തിലെത്താന്‍ വേണ്ടിയാണ് വന്നത്. ബിജെപിക്ക് എതിരായ നീക്കം എളുപ്പമല്ലെന്നും കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top