Advertisement

കേരളത്തിന് പുതിയ റെയിൽവേ സോണില്ല

July 28, 2021
Google News 1 minute Read
railway zone kerala

കേരളത്തിന് പുതിയ റെയിൽവേ സോണില്ല. ലോക്‌സഭയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചതാണ് ഇക്കാര്യം കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

വരുമാനം ഉൾപ്പെടെ നിരവധി വിഷയങ്ങൾ പരിഗണിച്ചാണ് പുതിയ സോൺ അനുവദിക്കുന്നത്. കേരളത്തിന്റെ അപേക്ഷ പരിശോധിച്ചുവെങ്കിലും പ്രായോഗികമല്ലെന്ന് വ്യക്തമായി. തിരുവനന്തപുരം, മധുര ഡിവിഷനുകൾ ലയിപ്പിക്കാൻ നീക്കമില്ലെന്നും മന്ത്രി അറിയിച്ചു.

കേരളത്തിന്റെ റെയിൽവേ വികസനം വേഗത്തിലാക്കുന്നതിന് പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകൾ ചേർത്ത് എറണാകുളം ആസ്ഥാനമാക്കി പുതിയ സോൺ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അന്നത്തെ റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയയ്ക്കുകയും ചെയ്തിരുന്നു.

Read Also:വാക്സിൻ ക്ഷാമത്തിന് താത്ക്കാലിക ആശ്വാസം; എറണാകുളത്തും തിരുവനന്തപുരത്തും വാക്‌സിനെത്തി

Story Highlights: railway zone kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here